Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:04 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സോളാർ കേസിൽ പരാതിക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തുന്നു. സോളാർ തട്ടിപ്പ് കേസും ലൈംഗിക പീഡന പരാതികളും അന്വേഷിക്കുന്ന സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം സിബിഐ ഓഫീസിലാണ് മൊഴിയെടുപ്പ്. കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെതിരായ പീഡനപരാതിയാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.വേണുഗോപാലിനെ കൂടാതെ കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ, പി.സി.വിഷ്‌ണുനാഥ്, ബിജെപി നേതാവ് അബ്ദുള്ളകുട്ടി എന്നിവർക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ മൊഴി പരാതിക്കാരിയിൽ നിന്ന് ശേഖരിക്കാനാണ് സിബിഐ ശ്രമം. ഇതു കൂടാതെ സോളാർ തട്ടിപ്പിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും സിബിഐ അന്വേഷണത്തിൻറെ പരിധിയിൽ വരുന്നുണ്ട്. ഈ വിഷയങ്ങളിലും സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തും.

Readers Comment

Add a Comment