Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:21 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിളിച്ച പ്രന്‍സിപ്പല്‍മാരുടെ യോഗം ഇന്ന്. രാവിലെ ഓണ്‍ലൈനായാണ് യോഗം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ലാസ് നടത്തുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.രണ്ട് സെക്ഷനുകളിലായി ക്ലാസുകള്‍ നടത്താനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പകുതി കുട്ടികള്‍ വീതം ഷിഫ്റ്റ് സംവിധാനത്തിലാകും ക്ലാസുകള്‍. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ തുടങ്ങുന്നത്.ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പ് അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ ക്രമീകരണങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. കൊവിഡ് പോസിറ്റീവായവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരും. കൊവിഡ് നെഗറ്റീവായ ശേഷം ഇവര്‍ക്ക് കോളേജില്‍ എത്താം. ഒക്ടോബര്‍ നാല് മുതലാണ് കോളജുകള്‍ അധ്യയനത്തിനായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Readers Comment

Add a Comment