Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:17 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആളൂര്‍ പീഡന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ ഒളിമ്പ്യൻ മയൂഖ ജോണി. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മയൂഖ ജോണി പറഞ്ഞു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി ഒരു മാസം പിന്നിട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. പീഡന കേസിലെ പ്രതി ജോണ്‍സനെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും മയൂഖ ജോണി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 28നാണ് സു​ഹൃ​ത്ത് ലൈംഗിക പീ​ഡനത്തിനിരയായെന്ന് വെ​ളി​പ്പെ​ടു​ത്തി ഒളിമ്ബ്യന്‍ മ​യൂ​ഖ ജോ​ണി രംഗത്തു വന്നത്. 2016 ജൂ​ലൈ ഒ​മ്ബ​തി​നാ​ണ് ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​യ​ല്‍​പ​ക്ക​ത്തെ വി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ ചു​ങ്ക​ത്ത് ജോ​ണ്‍സ​ണ്‍ വീ​ട്ടി​ല്‍ ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ന​ഗ്​​ന​ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്​​തു. അ​വി​വാ​ഹി​ത​യാ​യ​തി​നാ​ല്‍ മാ​ന​ഹാ​നി ഭ​യ​ന്ന് അ​ന്ന് പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ല്ല. എ​ന്നാ​ല്‍, അ​യാ​ള്‍ ന​ഗ്​​ന​ വി​ഡി​യോ കാ​ണി​ച്ച്‌​ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും ഫോ​ണി​ലൂ​ടെ ശ​ല്യ​വും തു​ട​ര്‍​ന്നു. 2018ല്‍ ​പെ​ണ്‍​കു​ട്ടി വി​വാ​ഹി​ത​യാ​യ ശേ​ഷ​വും ഇ​താ​യി​രു​ന്നു അ​വ​സ്ഥ.

തു​ട​ര്‍​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും മ​യൂ​ഖ​ക്ക​റി​യു​മെ​ന്നും തെ​ളി​വു​ക​ളു​ണ്ടെ​ന്നും പെ​ണ്‍​കു​ട്ടി പ്ര​തി​യോ​ട്​ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന്​ 2018ല്‍ ​ഇ​ട​പ്പ​ള്ളി​യി​ലെ ഗ്രാ​ന്‍​ഡ്​​ മാ​ളി​ല്‍ ത​ന്നെ​യും ത​ട​ഞ്ഞു​നി​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി മ​യൂ​ഖ പ​റ​ഞ്ഞു. 2020ല്‍ ​പ്ര​തി ഇ​ര​യു​ടെ താ​മ​സ​സ്ഥ​ല​ത്ത് ഗു​ണ്ട​ക​ളെ വി​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന്​ ഭ​ര്‍​ത്താ​വി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം 2021 മാ​ര്‍​ച്ചി​ല്‍ തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്.​പി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് പ​രാ​തി ന​ല്‍​കി. ചാ​ല​ക്കു​ടി മ​ജി​സ്‌​ട്രേ​റ്റ്​ മു​​മ്ബാ​കെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ക്ക​ത്തി​ല്‍ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്ന പൊ​ലീ​സ് പി​ന്നീ​ട് ഇ​ര​യെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ന്ന്​ മ​യൂ​ഖ പ​റ​ഞ്ഞു.

ഇതിനിടെ, പരാതി ഉന്നയിച്ച മയൂഖ ജോണിക്ക് വധഭീഷണി ഉണ്ടായി. സുഹൃത്തിനെ പീഡിപ്പിച്ചെന്ന കേസുമായി മുന്നോട്ടു പോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തില്‍ ഭീഷണിപ്പെടുത്തിയത്. സുഹൃത്തിനുണ്ടായ അനുഭവം മയൂഖ ജോണിക്കും ഉണ്ടാകും എന്ന തരത്തിലെ പരാമര്‍ശവും കത്തിലുണ്ടായിരുന്നു.

Readers Comment

Add a Comment