Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് (48) ഇന്ന് രാവിലെ ജോലിക്കായി പുറത്തിറക്കിയപ്പോൾ ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നത്.2017 ജൂൺ 15നാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജാഹിർ ഹുസൈനെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്. കൊവിഡിനെ തുടർന്ന് ജയിലിൽ പ്രതികൾക്ക് പരോൾ അനുവദിച്ചതിനാൽ പ്രതികളുടെ എണ്ണം കുറവാണ്. അലക്ക് ജോലിക്കായാണ് ഇയാളെ സെല്ലിനു പുറത്തു കൊണ്ടു വന്നത്. ഇതിനിടെയായിരുന്നു രക്ഷപ്പെടലെന്ന് ജയിൽ അധികൃതർ അറിയിച്ചു.തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്‌ജിയാണ് ജാഹിർഹുസൈനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നതിനിടെയാണ് ജയിൽചാട്ടം. സംഭവത്തെ തുടർന്ന് പൂജപ്പുര പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. തിരുവനന്തപുരത്തിൻറെ പരിസര പ്രദേശങ്ങളിലും തിരച്ചിൽ ശക്തമാക്കി. സംസ്ഥാന വ്യാപകമായി ഇയാളെ കുറിച്ച് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് ആറ് മാസം മുൻപാണ് ആര്യകൊലക്കേസിലെ മുഖ്യപ്രതി രക്ഷപ്പെട്ടത്. ഇയാൾ ഇപ്പോഴും ഒളിവിലാണ്.

Readers Comment

Add a Comment