Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:35 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം വർധിച്ചേക്കാം. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളിൽ നിന്നാണ് കൂടുതൽ സമ്പർക്കം ഉണ്ടായിരിക്കുന്നത്. പാഴൂർ മേഖലയിൽ സമ്പർക്കപ്പട്ടികയിലുള്ളത് പതിനെട്ട് പേർ മാത്രമാണ്.നിലവിൽ 251 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നേരത്തെ ഇത് 188 ആയിരുന്നു. 251 പേരിൽ 32 പേർ ഹൈറിസ്‌ക് കാറ്റഗറിയിൽ പെട്ടവരാണ്. എട്ടുപേർക്ക് രോഗലക്ഷണങ്ങളുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരുടെ സ്രവ സാമ്പിളുകൾ പരിശോധിച്ച് ഫലം വരുന്നതിനെ അടിസ്ഥാനമാക്കിയാകും തുടർ നടപടികൾ.

കേരളത്തിൽ നിപ കണ്ടെത്തിയ സാഹചര്യത്തിൽ ആറ് അതിർത്തി ജില്ലകൾക്ക് തമിഴ്‌നാട് അതീവ ജാഗ്രതാ നിർദേശം നൽകി.രോഗ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിൾ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ശേഖരിക്കുന്ന സാമ്പിളുകൾ തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്ക് പരിശോധനയക്കായി അയക്കും. ഈ ഫലം അടിസ്ഥാനമാക്കിയാണ് തുടർ നടപടികൾ സ്വീകരിക്കുക. പ്രദേശത്തെ വവ്വാലിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Readers Comment

Add a Comment