Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:18 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാഥിപൻ  ​ഗീവര്​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത തന്റെ ഡ്രൈവർ കോവിഡ് ബാധിതനായിട്ടും  ചട്ടങ്ങൾ കാറ്റിൽ പറത്തി ക്വാറന്റീൻ പാലിക്കാതെ സഭാ ശുശ്രൂഷകളിലും  കാർമികനാകുന്നതും പള്ളി പെരുന്നാളുകളും  കല്യാണങ്ങളുമുൾപ്പെടെയുളള ചടങ്ങിൽ സംബന്ധിക്കുന്നതായി വിശ്വാസികൾ തന്നെ പരാതിയുമായി രം​ഗത്ത് . യൂലീസോസ് മെത്രാപ്പോലീ്തയുടെ ഡ്രൈവറായ ബെന്നി കഴിഞ്ഞയാഴ്ചയാണ് കോവിഡ് ബാധിതനായത്. അദ്ദേഹത്തിന്റെ മാതാവടക്കം കുടുംബാം​ഗങ്ങൾ എല്ലാം കോവിഡ് ബാധിതരായി എന്നാണ് വിവരം.  താൻ കോവിഡ് ബാധിതനാണെന്ന് അറിയുന്നതുവരെ ഇദ്ദേഹം യുലിയോസ് മെത്രാപ്പോലീത്തയുടെ ഡ്രൈവറായി പല സ്ഥലങ്ങളിലും യാത്ര പോയിരുന്നു. എസി കാറിൽ ദീർഘനേരം ഒരുമിച്ച് യാത്ര ചെയ്താലുള്ള റിസ്ക് സാമാന്യ ബോധമുള്ള ആർക്കും മനസിലാകാമെന്നിരിക്കെ ഇതെല്ലാം മറന്ന് കൈമുത്ത് പ്രതീക്ഷിച്ച് പള്ളി പെരുന്നാളുകൾക്കും വിവാ​ഗ ചടങ്ങുകൾക്കും പങ്കെടുക്കുന്നുവെന്നാണ് വിവരം.ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ നിരവധി പേർ മെത്രാന്റെ കൈ മുത്തുവാൻ അടുത്തെത്തുന്നതിനാൽ ഏതെങ്കിലും കാരണവശാൽ ഇദ്ദേഹം രോ​ഗബാധിതനാണെങ്കിൽ അവർക്കെല്ലാം രോ​ഗം പടരുവാൻ കാരണമാകും.ഡ്രൈവറുടെ ഏറ്റവുമടുത്ത   പ്രാഥമിക സമ്പർക്കപ്പട്ടികയിലുൾപ്പെട്ട മെത്രാപ്പോലീത്ത ക്വാറന്റീനിൽ പോകണമെന്നിരിക്കെ അതും കാറ്റിൽ പറത്തിയാണ് അദ്ദേഹം എല്ലായിടത്തും പരിപാടികളിൽ സംബന്ധിക്കുന്നത്. രോ​ഗികളുമായി സമ്പർക്കമുണ്ടായാൽ ക്വാറന്റീൻ പാലിക്കണമെന്ന് സർക്കാർ അലമുറയിട്ടിട്ടും അതും പാലിക്കപ്പെടുന്നില്ല. രാജ്യത്ത്് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള കേരളത്തിലാണ് ഉത്തരവാദിത്തപ്പെട്ടവര് ഇത്തരം ​ഗുരുതരമായ ചട്ട ലംഘനം നടത്തുന്നത്. 

ഇക്കഴിഞ്ഞ ഒന്നാം തീയതി ആർത്താറ്റ് സെന്റ് മേരീസ് കത്രീഡ്രലിലിന്റെ പെരുന്നാളിനും അദ്ദേഹം സംബന്ധിച്ചിരുന്നു. 
കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ   മാതൃ ദേവാലയമായ  മങ്ങാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ്    ദേവാലയത്തിൽ  സ്ഥാപിക്കുവാനുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ  തിരുശേഷിപ്പ്   പരുമല സെമിനാരിയിൽ ഇന്ന് രാവിലെ നടന്ന  വിശുദ്ധ കുർബ്ബാനയിലും അദ്ദഹം പങ്കെടുത്തു.  സെമിനാരി മാനേജർ  ഫാ. എം. സി. കുര്യാക്കോസുമുണ്ടായിരുന്നു  .

Readers Comment

Add a Comment