Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അതെ തവണകളടക്കൻ മാർഗമില്ല അതുകൊണ്ടു കാതോലിക്ക ബാവായുടെ ഇ ക്‌ളാസ് ബെൻസ് വിൽപ്പനക്ക്.
കഴിഞ്ഞ ദിവസം രാത്രി ഇതുസംബന്ധിച്ച ഒരു ടെൻഡർ നോട്ടിഫികേഷൻ സഭ മാനേജിങ് കമ്മറ്റി അംഗങ്ങളുടെ ഗ്രുപ്പിൽ വരികയും ആ സന്ദേശം ഒരാൾ എനിക്കയച്ചതുതരികയുണ്ടായി. അത് ഇപ്രകാരമായിരുന്നു.
Notice
Quotations in sealed envelopes are invited for the sale for MERCEDEZ BENZ - E350D, (Regn.No. KL-46-R-1000) Registered in October 2017, single owner, used by Late H.H. The Catholicate of Orthodox Church, purchase value Rs. 91 Lakhs. Quotations shall be addressed to the Director, Administrative office, MBC College of Engineering and Technology, Catholicate Aramana, Devalokam, Kottayam, Pin-686004 and shall reach the office of the undersigned before 5. PM on or before 15.09.2021. Management reserves the right to reject or accept any quotation and to adopt auction proceedings also. Best price of the two will be considered. For more details contact 9605020820/9847310529.
s/d
Director
Date: 01.09.2021
പ്രഥമദൃഷ്ട്ടിയാൽ ഇതെനിക്ക് ഫേക്ക് ആയിട്ടാണ് തോന്നിയത് അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് ഞാൻ ഒന്ന് അന്വേഷിക്കാൻ തീരുമാനിച്ചു . അങ്ങനെ ഈ ടെൻഡർ നോട്ടിഫികേഷനിൽ കണ്ട ആദ്യ നമ്പറിൽ ഞാൻ വിളിച്ചു. ഫോൺ എടുത്തയാൾ ഫാ ജിജി പി എബ്രഹാം മാർ ബസേലിയസ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യുടെ ഡയറക്ടർ ആണെന്ന് പരിചയപ്പെടുത്തി . പരിശുദ്ധൻ പരിശുദ്ധൻ എന്ന് വാഴ്ത്തികൊണ്ടിരുന്ന ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിദീയൻ കാതോലിക്ക ബാവ മരിച്ചു നാൽപത്തിയൊന്ന് കഴിയുന്നതിനുമുന്പേ അദ്ദേഹത്തിന്റെ രണ്ടു കാറും ഓർത്തഡോൿസ് സഭയിലെ സന്നദരി സംഗം വിറ്റു മുടുപ്പിക്കാൻ പോകുകയാണോ എന്ന് ഞാൻ ആലോചിച്ചു.. വോൾവോ കാറിനു ആൾറെഡി പാർട്ടി ആയിക്കഴിഞ്ഞു പോലും . ഇപ്പോൾ ഈ പരസ്യം നൽകിയിരിക്കുന്നത് ബാവായുടെ ബെൻസ് കാർ വിൽക്കാനാണ്.
ഈ കാറ് ബാവക്കു നൽകിയതിന് പിന്നിലും ഒരു കഥയുണ്ട്.ബാവക്കു ഈ ബെൻസ് കാർ നൽകിയത് കുട്ടിക്കാനം എം ബി സി കോളജ് ഓഫ് എഞ്ചിനീയറിംഗ് ഡയറക്റ്ററായിരുന്ന ഫാ. സി ജോൺ ചിറത്തലാട്ട് ആണ്. അദ്ദേഹം എന്തിനായിരിക്കും ബാവക്കു ഒരു ബെൻസ് കാർ കൊടുത്ത്?
അത് പറയുന്നതിന് മുൻപായി അല്പം കാര്യങ്ങള്കൂടി അറിയണം .
കുട്ടിക്കാനം എം ബി സി കോളജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥാപിച്ചത് മലങ്കര സഭയുടെ സൂര്യതേജസായിരുന്ന ഭാഗ്യസ്മരണാര്ഹനായ മാത്യൂസ് ദ്വിദീയൻ കാതോലിക്ക ബാവയായിരുന്നു. ബാവ പരുമലയിൽ മെഡിക്കൽ കോളജിനു സ്ഥലം വാങ്ങിയ ശേഷം അതിന്റെ ഫണ്ട് മൊബലൈസേഷൻ സംബന്ധിച്ചകാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഒരു അടിയന്തിര സിനഡ് കൂടുമ്പോൾ അന്നത്തെ പലോസ് മാർ മിലിത്തിയോസ് മെത്രാപോലിത്ത എന്ന ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിദീയൻ കാതോലിക്കാബാവ അന്ന് ആ പദ്ധതിയെ നഖശികാന്തം എതിർക്കുകയും എയ്ഞ്ചൽ ബാവയെ ചങ്ങലക്കിടണമെന്നുവരെ പറഞ്ഞു. ഉടനടി സുന്നഹദോസ് നിർത്തിവെച്ച എയ്ഞ്ചൽ ബാവ നിറകണ്ണുകളോടെ അന്ന് ഒരു കാര്യം പറഞ്ഞു .. ആബൂനെ... ആബൂൻ ഒരുദിവസം ഈ കസേരയിൽ ഇരിക്കും. അന്ന് അബൂനു ഇതിന്റെ വിഷമം മനസിലാകും എന്ന്.
അതിനു ശേഷമാണു എയ്ഞ്ചൽ ബാവ ഏതാണ്ട് നൂറ്റി ഇരുപത്തഞ്ചേക്കറോളം വിശ്രുതിയിൽ വിശാലമായ ക്യാമ്പസിൽ പ്രകൃതി രമണീയമായ കുട്ടിക്കാനത്ത് ബസേലിയസ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സ്ഥാപിച്ചത്. മികച്ച വിജയം കരസ്ഥമാക്കിയും വളരെ ലാഭകരമായി പ്രവർത്തിക്കുകയും ചെയ്യ്തുകൊണ്ടിരുന്ന ഈ കോളജ് എയ്ഞ്ചൽ ബാവായുടെ കാലശേഷം കാട്ടുകള്ളന്മാർ ഏറ്റെടുത്തു തീവെട്ടിക്കൊള്ള ആരംഭിച്ചു.
ഏയ്ഞ്ചൽ ബാവ പറഞ്ഞതുപോലെ സംഭവിച്ചു .... പൗലോസ് ദ്വിദീയനായി - അദ്ദേഹം ആ കസേരയിൽ ഇരുന്നു . അതിന്റെ സുഖം അനുഭവിച്ചു. മെഡിക്കൽ കോളജ് തുടങ്ങാനായില്ല പകരം പരുമല ആശുപത്രിയെന്ന വെള്ളാനയുണ്ടാക്കി കണക്കിന് അനുഭവിച്ചു എന്നത് ചരിത്രം.
എസ് ബി ഐ ബാങ്കിൽ ജീവനക്കാരനായിരുന്ന വൈകുന്നേരമായാൽ മദ്യപിച്ചു ഉടുമുണ്ട് പറിച്ചു തലേൽ കെട്ടിനടന്നിരുന്ന ജോണിനെ കുടുംബപള്ളി യാക്കോബായ വിഭാഗം കൊണ്ടുപോകാതിരിക്കാൻ തന്റെ അന്പതാമത്തെ വയസ്സിൽ പിടിച്ചു പട്ടം കൊടുത്തു ഓർത്തഡോൿസ്അച്ഛനാക്കി. പിന്നീട് ഇദ്ദേഹത്തെ കുട്ടിക്കാനം എം ബി സി കോളജ് ഓഫ് എഞ്ചിനീയറിംഗ് ഡയറക്റ്ററുമാക്കി. ഇദ്ദേഹത്തിന് രണ്ടു ആണ്മക്കളായിരുന്നു ഉണ്ടായിരുന്നത്. ഒന്നാമത്തെയാൾ സി എ പഠനം കഴിഞ്ഞ റിജേഷ്, രണ്ടാമൻ സക്കെർ എന്നറിയപ്പെടുന്ന ദയറാ പട്ടക്കാരൻ സക്കറിയ നൈനാൻ.
ഫാ. ജോൺ സി ചേർത്തലാട്ടിന്റെ മകനായ സക്കറിയ കത്തനാർക്ക് മെത്രാൻ സ്ഥാനം ഉറപ്പിക്കുന്നതിനും ചാർട്ടേഡ് അക്കൗണ്ടന്റ് ആയ റിജേഷ്നെ സഭയുടെ ഓഡിറ്ററായും നിയമിക്കുന്നതിനുള്ള പാരിദോഷികം എന്ന നിലയിലാണ് അന്ന് ഈ ബെൻസ് കാർ ബാവക്കു നൽകിയത്. എന്നാൽ അപ്പൻ കോളജിന്റെ ഡയറക്റ്ററായി ഇരിക്കുകയും മകൻ ഓഡിറ്ററായും ഇരിക്കുന്നതിലെ വൈരുധ്യം സഭാ മാനേജിങ് കമ്മറ്റി ചൂണ്ടിക്കാട്ടിയപ്പോൾ ഇത് നടക്കാതെ പോയി. ഫാ. ജോൺ സി ചേർത്തലാട്ടിനും ഈ കച്ചവടത്തിൽ നഷ്ടമൊന്നും ഉണ്ടായില്ല . കാരണം ഈ കാറു മേടിച്ചതു കോളജിന്റെ ചിലവിലായിരുന്നു. ഏതാണ്ട് ഒരുകോടിയിൽ പരം ചിലവായ ഈ കാറിന്റെ ഇനിഷ്യൽ പയ്മെന്റ്റ് കോളജിന്റെ അൽകൗണ്ടിൽ നിന്നും നൽകുകയും ബാക്കിതുകക്ക് എസ് ബി ഐ ദേവലോകം ബ്രാഞ്ചിൽനിന്നു ലോൺ എടുക്കുകയും ചെയിതു.
ഇ എം ഐ മുടങ്ങിയതിനെത്തുടർന്നും ടാക്സ് അടക്കാത്തതിനെത്തുടർന്നും ഈ കാർ ഇപ്പോൾ ബ്ലാക് ലിസ്റ്റിൽ പെടുത്തിരുകിയുകയാണ്.
കട്ടുമുടിച്ചു ഏതാണ്ട് പൂട്ടാറായ ഈ സ്ഥാപനം ഇപ്പോൾ തന്റെ ഇഷ്ടക്കാരെവെച്ചു നിയന്ത്രിക്കുന്നത് സേവേറിയോസ് മെത്രാപ്പോലീത്തയാണ്. ഇടുക്കി ബിഷപ്പിനെ തടവിലാക്കി ഇടുക്കിയുടെ ചുമതലയും ഇപ്പോൾ സേവേറിയോസിനാണ്. അന്ന് കാറു കൊടുത്തപ്പോൾ ഇവർ വളരെ ബുദ്ധിപൂര്വമായിരുന്നു ഇതിന്റെ രജിസ്‌ട്രേഷൻ നടത്തിയത്. കാറിന്റെ രജിസ്റ്റേർഡ് ഓണർ പ്രസിഡന്റ് എം ബി സി കോളജ് ഓഫ് എഞ്ചിനീയറിംഗ് ആണ് . ഇന്ന് ബാവ പോയപ്പോൾ അത് ബാവ ഉപയോഗിച്ച കാറു എന്ന നിലക്ക് അതിന്റെ പതിന്മടങ്ങു വിലക്കു വിൽക്കാനുള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നത്.
ടെൻഡറിൽ കാണുന്ന പരസ്യത്തിൽ ഞാൻ വിളിച്ചത് കാരിത്താസിൽ ജോലി ചെയ്യുന്ന ഓർത്തഡോൿസ് കാരനായ ഒരു ഓങ്കോളജിസ്റ്റായിട്ടാണ് സേവേറിയോസ് മെത്രാപ്പോലീത്തയാണ് ഇദ്ദേഹത്തെ ഇവിടെ ഡയറക്റ്ററായി നിയമിച്ചത്. ഇദ്ദേഹത്തിന്റെ ഫോൺ സംഭാഷണം ശ്രദ്ധിക്കുക. സഭയുടെ ഒരു സ്ഥാപനത്തിന്റെ ഡയറക്റ്ററും അതിലുപരി ഒരു വൈദികനുമായ ഇദ്ദേഹം പറയുന്നത് കേൾക്കുക. യാതൊരു മുന്പരിചയവുമില്ലാത്ത ഫോണിൽ കൂടി മാത്രം പരിചയപ്പെട്ട എന്നോട് പറയുകയാണ് എല്ലാം വേണ്ടപോലെ കൈകാര്യം ചെയ്യാമെന്ന്. ഞങ്ങൾ ഈ ഫോൺ സംഭാഷണം സംപ്രേക്ഷണം ചെയ്യുവാൻ കാരണം വിശ്വാസികൾ അറിയണം ബാവയുടെകൂടെ നിഴൽ പോലെ നടക്കുകയും അദ്ദേഹം ഇല്ലാതായ അടുത്ത നിമിഷത്തിൽ അദ്ദേഹത്തെയും സഭയെയും വഞ്ചിക്കുകയും ചെയ്യുന്ന ചെന്നായ്ക്കൾ ആണ് ഇപ്പോൾ ഈ സഭയെ നിയന്ത്രിക്കുന്നതെന്ന്.
ഇനി ഞാനും , മാർ ബസേലിയസ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഫാ ജിജി പി അബ്രഹാമും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലേക്കു.
ഇത് ഞാൻ ഫാ ജിജി പി അബ്രഹാമുമായി രാവിലെ നടത്തിയ സംഭാഷണമാണ് .
ഉച്ചകഴിഞ്ഞു സ്റ്റുഡിയോയിലെത്തി ഞാൻ ഈ വൈദികനെ വീണ്ടും വിളിച്ചു. ഒടുവിൽ ഞാൻ ഡോക്റ്ററല്ലെന്നും സുനിൽ മാത്യു ആണെന്നും വെളിപ്പെടുത്തി.
ഇനി ഏതെങ്കിലും വേശ്യാലയം നടത്തിപ്പുകാരോ കള്ളു കച്ചവടക്കാരോ അരി പ്രാഞ്ചികളോ ബാവായെടുത്തെന്നു തെറ്റിദ്ധരിപ്പിച്ച കാറിൽ പറക്കുമ്പോൾ ഓർത്തഡോൿസ് കാർ പറയും ഇത് ഞങ്ങടെ ബാവായുടെ കാറായിരുന്നെന്നു.സി സി അടക്കാൻ കാശില്ലാതെവന്നപ്പോൾ സേവേറിയോസ് മെത്രാച്ചൻ പറഞ്ഞിട്ട് വിറ്റതാണെന്നു. സ്വന്തം അപ്പന്റെ മഹത്വം പോലുമറിയാത്ത ഇവറ്റകൾ നാളെ ദേവലോകം അരമനയടക്കം വിക്കില്ലെന്നു ആര് കണ്ടു.
28.82°C








