Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:13 am
  • 20th April, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 94 %
  • Wind: 1.03 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരിഷ്കരിച്ച കുർബാന ക്രമവുമായി മുന്നോട്ടുപോകുമെന്ന് ഇരിങ്ങാലക്കുട രൂപത. നവംബർ 28 മുതൽ പരിഷ്കരിച്ച കുർബാനക്രമം തന്നെ തുടരണം. ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കും. പരസ്യ പ്രസ്താവനകൾ രൂപതയുടെ സമ്മതത്തോടെ അല്ലെന്നും വൈദികർ ഇതിൽ നിന്ന് പിന്മാറണമെന്നും ഇരിങ്ങാലക്കുട രൂപത. സിനഡ് തീരുമാനം ഉൾക്കൊള്ളിച്ചുള്ള കർദ്ദിനാളിൻറെ  ഇടയലേഖനം പള്ളികളിൽ  വായിക്കില്ലെന്ന്  ഇന്നലെ ഇങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികർ അറിയിച്ചിരുന്നു. നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്നും 184 വൈദികരുടെ പിന്തുണ ഉണ്ടെന്നുമായിരുന്നു വൈദികരുടെ നിലപാട്. എറണാകുളം അങ്കമാലി അതിരൂപതയിൽ  50 വർഷമായി തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നാണ്  വൈദികർ വ്യക്തമാക്കുന്നത്. ഏകീകൃത കുർബാന ക്രമം അടിച്ചേൽപ്പിക്കുന്നത് ധാർമികവും ക്രൈസ്തവവുമല്ല. ചില മെത്രാൻമാരുടെ സ്ഥാപിത താൽപ്പര്യമാണ് ആരാധനാക്രമത്തിലെ മാറ്റത്തിന് പിന്നിലെന്ന് വൈദികർ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. കുർബാന ഏകീകരണത്തിൽ വൈദികർക്കിടയിലുള്ള എതിർപ്പിനെതിരെ തൃശൂർ അതിരൂപത കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കുർബാന ക്രമം പരിഷ്കരിക്കുന്നതിന് എതിർപ്പുള്ള ഒരു വിഭാഗം പുരോഹിതർ ഓൺലൈൻ യോഗം നടത്തിയിരുന്നു. സീറോ മലബാർ സഭ പരിഷ്കരിച്ച കുർബാനക്രമം നവംബർ 28 മുതൽ നടപ്പാക്കണമെന്ന് അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വൈദികർക്ക് അയച്ച സർക്കുലറിൽ നിർദേശിക്കുകയും ചെയ്തിരുന്നു.

അതേസമയം, പുതിയ തീരുമാനത്തിനെതിരെ ഒരു വിഭാഗം വൈദികർ യോഗം ചേരാൻ തീരുമാനിച്ചിരുന്നതിനെ ബിഷപ്പ് സർക്കുലറിൽ വിമർശിച്ചിരുന്നു. വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ബിഷപ്പ് വ്യക്തമാക്കിയതിനാൽ ചിലർ യോഗത്തിൽ നിന്നും പിന്മാറുകയും ചെയ്തു.

മാർപാപ്പയുടെ കത്ത് കൽപ്പനയായി ദുർവ്യാഖ്യാനം ചെയ്യുകയാണ് സിനഡിലെ മെത്രാൻമാർ ചെയ്തത്.  സത്യം അറിഞ്ഞാൽ സിനഡ് തീരുമാനം മാർപാപ്പ അംഗീകരിക്കില്ലെന്നും വൈദികർ പറഞ്ഞു. തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ മെത്രാൻമാരുടെ നേതൃത്വത്തിൽ മാർപ്പാപ്പയെ കാണുമെന്നും വൈദികർ പറഞ്ഞിരുന്നു. സീറോ മലബാർ സഭ പരിഷ്കരിച്ച കുർബാനക്രമം നവംബർ 28 മുതൽ നടപ്പാക്കണമെന്ന് അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വൈദികർക്ക് അയച്ച സർക്കുലറിൽ നിർദേശിച്ചിരുന്നു.


റോ മലബാർ സഭയുടെ പരിഷ്‌കരിച്ച ഏകീകൃത കുർബാന ക്രമത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം. സഭയുടെ നന്മയും ഐക്യത്തിനുമായി ഏകീകരിച്ച കുർബാനക്രമം നടപ്പാക്കണമെന്ന് സഭയിലെ ബിഷപ്പുമാരെയും വൈദികരേയും സന്യസ്തരെയും അൽമായരെയും അഭിസംബോധന ചെയ്ത് അയച്ച കത്തിലൂടെ പാപ്പ ആവശ്യപ്പെടുകയും ചെയ്തു. 1999ൽ സീറോ മലബാർ സിനഡ് അംഗീകരിക്കുകയും പിന്നീട് ആവശ്യമായ ഭേദഗതികളോടെ ആവർത്തിച്ച് അംഗീകരിച്ചതുമായ കുർബാന ക്രമത്തിനാണ് പാപ്പ അംഗീകാരം നൽകിയത്.ദുക്‌റാന തിരുനാൾ ദിനത്തിൽ പാപ്പ അയച്ച കത്ത് ഇന്നലെ വത്തിക്കാനിൽനിന്ന് പ്രസിദ്ധീകരിക്കുകയായിരുന്നു. ‘നിങ്ങളുടെ സഭയുടെ ഉപരി നന്മയ്ക്കും യോജിപ്പിനും വേണ്ടി പരിശുദ്ധ കുർബാന അർപ്പണത്തിന്റെ ഏകീകൃത രീതി താമസംവിനാ നടപ്പാക്കുന്നതുമായി മുന്നോട്ട് പോകാൻ എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും ഉദ്‌ബോധിപ്പിക്കുന്നതിന് പുതിയ റാസാ കുർബ്ബാന തക്‌സ അംഗീകരിക്കുന്ന ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. സിനഡിന്റെ തീരുമാനം നടപ്പാക്കാൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ പരിശുദ്ധാത്മാവ് സഭയിലെ എല്ലാ അംഗങ്ങളിലും ഒത്തൊരുമയും സാഹോദര്യവും ഐക്യവും പരിപോഷിപ്പിക്കട്ടെ,’ പാപ്പ വ്യക്തമാക്കി.

Readers Comment

Add a Comment