Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിങ്കളാഴ്‌ച മുതൽ കണ്ടയ്ൻമെൻറ് സോണുകളിലടക്കം എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
തിങ്കളാഴ്‌ച മുതൽ കണ്ടയ്ൻമെൻറ് സോണുകളിലടക്കം എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി( കെ.വി.വി.ഇ.എസ് ) സംസ്ഥാന പ്രസിഡൻറ് ടി. നസറുദ്ദീൻ. കലക്‌ടർമാർ തോന്നിയതുപോലെ നിയന്ത്രണമേർപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.ഭൂരിഭാഗം ഇടങ്ങളിലും കടകൾ തുറക്കാൻ അനുവദിക്കാത്തത് അംഗീകരിച്ച് മുന്നോട്ടുപോകാനാവില്ല. വ്യാപാരികളുമായി ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറാകുന്നില്ല. പ്രഖ്യാപിച്ച ഇളവുകളൊന്നും ഇപ്പോൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.ജൂലൈ 26ന് കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ സംഘടിപ്പിച്ച സമരം സംസ്ഥാനമാകെ പടർന്നിരുന്നു. പിന്നീട്, സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായർ ഒഴികെ മറ്റെല്ലാ ദിവസവും തുറക്കാൻ അനുമതി നൽകുകയും ചെയ്തു. ഓഗസ്റ്റ് അഞ്ച് മുതലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.
29.82°C








