Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി താക്കോലൂരിയെടുത്ത് ഡോർ പൂട്ടിയ പോലീസുദ്യോഗസ്ഥനെതിരെ നടപടിയൊന്നും ഉണ്ടാകാനിടയില്ല. സംഭവത്തിൽ, രക്ഷിതാക്കളുടെ മൊഴിയെടുക്കാനെത്തിയ പോലീസുദ്യോഗസ്ഥരോട് പരാതിയില്ലെന്ന് കുടുംബം അറിയിച്ചു. ഇതോടെ കേസെടുക്കാതെ പോലീസ് മടങ്ങി. എന്നാൽ ഇത്തരം സംഭവത്തിൽ ഒരു പരാതിയുടെയും ആവശ്യമില്ലെന്നും പുറത്ത് വന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കണമെന്നുമാണ് നിയമവിദഗ്ധർ പറയുന്നത്.

പരാതിയിൻമേൽ, ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകും എന്നത് മുന്നിൽ കണ്ടുകൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ നൽകുന്ന വിശദീകരണം. ഇതോടെയാണ്  പോലീസ് മൊഴിയെടുക്കാതെ മടങ്ങിയത്. പരാതിയില്ലാത്തതിനാൽ കേസോ മറ്റ് നടപടിയോ ഉണ്ടാകാനും സാധ്യതയില്ല. എന്നാൽ കവർച്ചയ്ക്ക് സമാനമായി താക്കോൽ ഊരിക്കൊണ്ട് പോവുകയും കുട്ടിയുടെ മാനസികാവസ്ഥയെ തന്നെ മോശമായി ബാധിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്ത പോലീസുദ്യോഗസ്ഥനെതിരെ കേസെടുക്കാൻ പുറത്ത് വന്ന ദൃശ്യങ്ങൾ ധാരാളമാണെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. പരാതി കിട്ടിയാൽ നടപടി എടുക്കാമെന്നാണ് ബാലാവകാശ കമ്മീഷൻ അറിയിച്ചത്. 

ഷിബുവും അഞ്ജനയും കുഞ്ഞും കാറിൽ പോകുന്ന സമയത്ത് ബാലരാമപുരത്ത് വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. അമിത വേഗതയിലായിരുന്നു കാറെന്ന് ആരോപിച്ചാണ് പോലീസ് വാഹനം തടഞ്ഞത്. 1500 രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടതായും ഷിബു പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 23നാണ് സംഭവം നടക്കുന്നത്.

ഗാനമേളയ്ക്ക് സംഗീത ഉപകരണങ്ങൾ വായിക്കുന്ന ആളാണ് ഷിബു. അഞ്ജന ഗായികയാണ്. ഒരു വർഷത്തിലേറെയായി പരിപാടികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇത്രയും തുക അടക്കാനാവില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. എന്നാൽ പോലീസ് ഇളവ് നൽകാൻ തയ്യാറാകാത്തിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങി. അതിനിടെ അമിത വേഗതയിൽ വരുന്ന മറ്റ് വാഹനങ്ങൾക്ക് പിഴ ഈടാക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ഷിബു ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു.

ഇതോടെ പോലീസ് ഷിബുവിനെ മർദ്ദിക്കുകയും ചെയ്തു. ഇതുകണ്ട് കാറിൽ നിന്നും പുറത്തിറങ്ങിയ അഞ്ജന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കാൻ തുടങ്ങിയതോടെ പോലീസ് ദേഷ്യപ്പെട്ട് കാറിനടുത്തേയ്ക്ക് വരുകയും താക്കോൽ ഊരിയെടുത്ത് ഡോർ ലോക്ക് ചെയ്യുകയുമായിരുന്നു. ഈ സമയത്ത് കുഞ്ഞ് കാറിനുള്ളിലിരുന്ന് കരയുന്നുണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും ഡോർ തുറക്കാൻ കൂട്ടാക്കിയില്ലെന്നും അഞ്ജന ഇന്നലെ പറഞ്ഞിരുന്നു.

Readers Comment

Add a Comment