Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്പ്രിംക്ലർ കരാറിൽ മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ക്ലീൻ ചീറ്റ് നിൽകി അന്വേഷണ സിമിതി റിപ്പോർട്ട്. കരാറിന് പിന്നാൽ ശിവശങ്കറിന് യാതൊരു ദുരുദ്ദേശവും ഇല്ലെന്നാണ് സമിതി കണ്ടെത്തൽ. സംസ്ഥാന താത്പര്യം ഹനിക്കപ്പെട്ടതായുള്ള തെളിവുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കരാർ സംബന്ധിച്ച് അന്വേഷിക്കാർ സർക്കാർ നിയോഗിച്ച മാധവൻ നമ്പ്യാർ സമിതി റിപ്പോർട്ട് പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ.കൊവിഡ് വിവരശേഖരണത്തിന് സ്പ്രിംഗ്ലർ കമ്പനിയെ ചുമതലപ്പെടുത്തിയ സർക്കാർ നടുടി വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. മുഖ്യമന്ത്രി അറിയാതെയാണ് കമ്പനിയെ ഇതിനായി നിയോഗിച്ചതെന്നും ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തിയില്ലെന്നുമായിരുന്നു ആരോപണം.പ്രതിപക്ഷം വിഷയം ആയുധമാക്കിയതോടെ കരാർ സംബന്ധിച്ച് പഠിക്കാൻ സർക്കാർ സർക്കാർ ആദ്യം മാധവൻ നായർ സമിതിയെ നിയോഗിച്ചിരുന്നു. കരാർ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ജനങ്ങളുടെ സ്ലകാര്യ വിവരങ്ങൾക്ക് മേൽ കമ്പനിക്ക് സമ്പൂർണ അവകാശം നൽകുന്നതാണ് കരാർ എന്നുമായിരുന്നു മാധവൻ നായർ സമിതിയുടെ കണ്ടെത്തൽ. എന്നാൽ തിരഞ്ഞെടുപ്പ് കാലത്തെ സമിതിയുടെ കണ്ടെത്തൽ തിരിച്ചടിയാകുന്ന ആശങ്കയിൽ ഈ റിപ്പോർട്ട് പഠിക്കാൻ സർ്കകാർ മറ്റൊരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരു്നനു. അതേസമയം മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയേയും അറിയിക്കാതെയാണ് കരാറിൽ ഒപ്പിട്ടതെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. നിയമ, ധനവകുപ്പുകളുമായി ശിവശങ്കർ കൂടിയാലോചന നടത്തിയില്ലെന്ന ആക്ഷേപവും ഉണ്ട്. ഡാറ്റ സുരക്ഷ ഉറപ്പാക്കിയില്ല. എന്നിരുന്നാലും ശിവശങ്കറിന് ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 

Readers Comment

Add a Comment