Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:19 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ എട്ട് പേരാണ് പ്രതികൾ. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, വ്യാജരേഖ നിർമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

സ്‌കൂൾ മാനേജരുടെ നേതൃത്വത്തിൽ കള്ളക്കേസുണ്ടാക്കിയും വ്യാജരേഖ നിർമിച്ചും ജോലിയിൽ നിന്ന് പിരിച്ചുവിട്ട അധ്യപകൻ ലോഡ്ജിൽ തൂങ്ങി മരിക്കുകയായിരുന്നു. 2014 സെപ്തംബർ രണ്ടിനാണ് അനീഷിനെ മലമ്പുഴയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. സ്‌കൂൾ മാനേജരായിരുന്ന സൈതലവിയാണ് ഒന്നാം പ്രതി. ജീവനക്കാരൻ കെ മുഹമ്മദ് അശ്റഫ്, ക്ലർക്ക് എം വി അബ്ദുർറസാഖ്, പ്യൂൺ ഒ എ അബ്ദുൽ ഹമീദ്, മുൻ ഡി ഡി ഇ. കെ സി ഗോപി, മുൻ പ്രധാനധ്യാപിക സുധ പി നായർ, മുൻ പി ടി എ പ്രസിഡന്റ് ഹൈദർ കെ മൂന്നിയൂർ എന്നിവരാണ് മറ്റ് പ്രതികൾ. എട്ടാം പ്രതി ഡോ. ഹസ്സൻ കോയ മരണപ്പെട്ടിരുന്നു.

Readers Comment

Add a Comment