Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:19 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മരുന്ന് സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ചെറൂപ്പ ആശുപത്രിയിൽ സൂക്ഷിച്ച കൊവിഡ് വാക്‌സിൻ ഉപയോഗ ശൂന്യമായി. ചെറൂപ്പ ആശുപത്രി, പെരുവയൽ, പെരുമണ്ണ എന്നിവിടങ്ങളിലെ വാക്‌സിൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള മരുന്നാണ് സൂക്ഷിക്കുന്നതിൽ സംഭവിച്ച പാളിച്ചയെ തുടർന്ന് ഉപയോഗശൂന്യമായത്.തിങ്കളാഴ്‌ച വൈകുന്നേരം എത്തിയ മരുന്ന് ചൊവ്വാഴ്‌ച രാവിലെ കുത്തി വയ്പ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനൊരുങ്ങുമ്പോഴാണ് മരുന്ന് കേടായത് ജീവനക്കാർക്ക് മനസിലായത്. 800 ഡോസ് മരുന്നാണ് കേടായത്.തുടർന്ന് കുത്തിവെപ്പ് ഭാഗികമായി തടസപ്പെടുകയും വാക്‌സിൻ കേന്ദ്രങ്ങളിൽ ആശയകുഴപ്പത്തിനും ചെറിയ വാക്ക് തർക്കത്തിനും ഇടയാവുകയും ചെയ്‌തു. സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രാഥമികാന്വേഷണം നടത്തി.ഓൺലൈൻ രജിസ്റ്റർ ചെയ്‌തവർക്ക് ഡിഎംഒ ഓഫിസിൽ നിന്ന് പകരം മരുന്ന് എത്തിച്ചാണ് കുത്തിവെപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെറൂപ്പ ആശുപത്രിയിലെ അഡ്‌മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡിഎംഒക്ക് റിപ്പോർട്ട് കൈമാറി.

Readers Comment

Add a Comment