Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:08 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പയ്യന്നൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് ഗാർഹികപീഡനം കാരണമെന്ന് കുടുംബം. വിജീഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനീഷയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവിൻറെ വീട്ടിൽ ഗാർഹിക പീഡനം നേരിട്ടെന്ന യുവതിയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഭർത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നാണ് ഓഡിയോ സന്ദേശത്തിൽ സുനീഷ പറയുന്നത്.സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഭർത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മർദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നു. ഭർത്താവിൻറെ മാതാപിതാക്കളും മർദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ഓഡിയോയിലുണ്ട്. ഭർത്താവും ബന്ധുക്കളും നിരന്തരമായി ഉപദ്രവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. 

മകൾക്ക് ഭർതൃവീട്ടിൽ നിരന്തരം പീഡനമേൽക്കേണ്ടിവരുന്നു എന്ന് ചൂണ്ടിക്കാണിച്ച് സുനീഷയുടെ അമ്മ ഈ മാസം അഞ്ചാംതീയതി പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ ഘട്ടത്തിൽ രണ്ടുകുടുംബങ്ങളെയും പോലീസ് വിളിച്ചുവരുത്തുകയും പ്രശ്‌നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് സുനീഷ ജീവനൊടുക്കിയത്. 
ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ഒന്നര വർഷം മുമ്പാണ് വിജീഷും സനീഷയും വിവാഹിതരായത്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാതെ പയ്യന്നൂർ പൊലീസ് ഇരുവീട്ടുകാരെയും വിളിച്ച്‌ ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഇതിന് ശേഷം മർദ്ദനം തുടർന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്ന യുവതിയുടെ ഓഡിയോ സന്ദേശത്തിലുള്ളത്.

Readers Comment

Add a Comment