Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:13 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നതായി കെ.കെ രമ എംഎൽഎ. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നതെന്ന് രമ ആരോപിച്ചു. പൊലീസും ഡോക്ടർമാരുമടക്കം ഒത്തുകളിച്ചാണ് ഈ ആനുകൂല്യം നൽകുന്നതെന്നും പൊലീസിന് പ്രതികളെ പേടിയാണെന്നും രമ കുറ്റപ്പെടുത്തി.

‘കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നത് പൊലീസാണ്’. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും നിയമ നടപടിയെ കുറിച്ച് ആലോചിക്കുമെന്നും രമ പറഞ്ഞു.പോലീസും ഡോക്‌ടർമാരും അടക്കം ഒത്തുകളിക്കുകയാണ്. പ്രതികൾക്ക് പരോൾ ആനുകൂല്യങ്ങൾ നൽകുന്നതിന് ഇവർ ഒത്താശ ചെയ്യുകയാണെന്നും പൊലീസിന് പ്രതികളെ പേടിയാണെന്നും രമ കുറ്റപ്പെടുത്തി.കൂടാതെ, കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ചെയ്‌ത്‌ കൊടുക്കുന്നതും പോലീസാണ്.സർക്കാരിന്റെ വിഷയത്തിലുള്ള മൗനം അവസാനിപ്പിക്കണം. വിഷയത്തിൽ സർക്കാർ മറുപടി നൽകാത്തപക്ഷം നിയമ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും രമ പറഞ്ഞു.

Readers Comment

Add a Comment