Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആർ.എസ്.പി യുഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് കെ.മുരളീധരൻ എം.പി. എ.വി ഗോപിനാഥ് അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും തിരിച്ചു വന്നാൽ അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം നൽകുമെന്നും കെ.മുരളീധരൻ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തിറക്കിയപ്പോൾ മുതൽ കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറികളുടെ പശ്ചാത്തലത്തിലാണ് മുരളീധരൻറെ പ്രസ്താവന.എന്നാൽ മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കും എന്ന പ്രസ്താവന തെറ്റാണെന്നും എ.വി ഗോപിനാഥ് പ്രസ്താവന തിരുത്താൻ തയാറാകണമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെ പൊട്ടിത്തെറി അവസാനിച്ചു. ഇനി ചില പൊട്ടൽ മാത്രമാണുള്ളത്. അതും താമസിയാതെ തീരുമെന്നും മുരളീധരൻ വ്യക്തമാക്കി.
28.82°C








