Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:41 am
  • 16th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 99 %
  • Wind: 0.98 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളിൽ കൂടി സെപ്റ്റംബർ 1 മുതൽ സ്‌കൂളുകൾ തുറക്കും. ഡെൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്‌ഥാൻ, അസം എന്നീ സംസ്‌ഥാനങ്ങളിലാണ് സ്‌കൂളുകൾ തുറക്കുന്നത്.50 ശതമാനം വിദ്യാർഥികളെ ഉൾപ്പെടുത്തി ക്ളാസുകൾ ആരംഭിക്കാനാണ് തീരുമാനം. അധ്യാപകർക്കും ജീവനക്കാർക്കും രണ്ട് ഡോസ് വാക്‌സിൻ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.ഡെൽഹിയിൽ 9,10, 11, 12 ക്ളാസുകളാണ് ആരംഭിക്കുന്നത്. അടിയന്തര ആവശ്യത്തിനായി സ്‌കൂളുകളിൽ ക്വാറന്റെയ്ൻ കേന്ദ്രങ്ങൾ സജ്‌ജമാക്കിയിട്ടുണ്ട്.. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും ക്ളാസുകളിൽ എത്തേണ്ടതില്ല. മധ്യപ്രദേശിൽ 6 മുതൽ 12 വരെയുള്ള ക്ളാസുകൾക്കാണ് നാളെ മുതൽ ഓഫ്‌ലൈൻ പഠനം ആരംഭിക്കുക.തമിഴ്‌നാട്ടിൽ 9-12 വരെയുള്ള ക്ളാസുകൾ നാളെ പഠനം ആരംഭിക്കും. കോളേജുകളിൽ ഒന്നാം വർഷം ഒഴികെയുള്ളവർക്കും സാധാരണ നിലയിൽ ക്ളാസുകൾ ആരംഭിക്കും.രാജസ്ഥാനിൽ 9-12 വരെയുള്ള ക്ളാസുകളാണ് നാളെ മുതൽ തുടങ്ങുന്നത്. വിവിധ ക്ളാസുകളിലെ വിദ്യാർഥികളുടെ സമയ ക്രമീകരണത്തിൽ മാറ്റമുണ്ട്. ഒത്തുകൂടലുകൾ ഒഴിവാക്കാനാണ് ഇത്തരത്തിൽ ക്രമീകരിച്ചിക്കുന്നത്.

ഹയർസെക്കണ്ടറി മുതൽ ബിരുദാനന്തരം വരെയുള്ള ക്ളാസുകളാണ് അസമിൽ നാളെ ആരംഭിക്കുന്നത്. മഹാരാഷ്‌ട്രയിൽ കോവിഡ് വ്യാപനം കുറവുള്ള ഗ്രാമീണ മേഖലകളിൽ ഇതിനകം സ്‌കൂളുകൾ തുറന്നിട്ടുണ്ട്.പഞ്ചാബ്, ഛത്തീസ്‌ഗഢ് , ഹരിയാന, യുപി, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ ഇതിനോടകം സ്‌കൂളുകൾ തുറന്നിട്ടുണ്ട്.

Readers Comment

Add a Comment