Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെടുമങ്ങാട് ഉഴപ്പാകോണത്ത് ആൺസുഹൃത്തിൻറെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാണ്ട, കുമാർ നിവാസിൽ സൂര്യഗായത്രി (20) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.സൂര്യഗായത്രിയുടെ ഉഴപ്പാകോണത്തെ വാടക വീട്ടിലെത്തിയ പേയാട് ചിറക്കോണം സ്വദേശി അരുണാണ് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചത്. നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ പതിനഞ്ചിൽ പരം കുത്തേറ്റ സൂര്യഗായത്രിയെ ഗുരുതര പരിക്കുകളോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മ വത്സലയ്ക്കും പരിക്ക് പറ്റിയിരുന്നു. വികലാംഗ കൂടിയായ ഇവരും ചികിത്സയിലാണ്.ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് മാസക്കാലമായി മാതാപിതാക്കളോടൊപ്പമായിരുന്നു സൂര്യഗായത്രി കഴിഞ്ഞു വന്നിരുന്നത്. സൂര്യഗായത്രിയുടെ വീടിൻറെ പിൻവാതിലിലൂടെയാണ് അരുൺ വീടിനുള്ളിൽ പ്രവേശിച്ചതും, ആക്രമിച്ചതും.

Readers Comment

Add a Comment