Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ ഡിസിസി അധ്യക്ഷനും എംഎൽഎയുമായ എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തഴയപ്പെട്ടതിന് പിന്നാലെയാണ് ഗോപിനാഥിന്റെ രാജി. 50 വർഷത്തെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. താൻ കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചു. പാർട്ടിക്ക് യാതൊരു തടസവും ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല, പത്രസമ്മേളനത്തിൽ എവി ഗോപിനാഥ് പറഞ്ഞു.

 ഞാൻ എവിടേക്ക് പോകുന്നുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നു. കോൺ​ഗ്രസ് എന്ന പ്രസ്ഥാനം ഹൃദയത്തിൽ നിന്നും ഇറക്കിവയ്ക്കാൻ സമയമെടുക്കും. സാഹചര്യങ്ങൾ പഠിച്ച ശേഷം ഭാവിനടപടികൾ തീരുമാനിക്കും. ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ലെന്നും എ.വി.​ഗോപിനാഥ് പറഞ്ഞു

Readers Comment

Add a Comment