Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:36 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണയ്‌ക്ക്‌ പ്രത്യേക കോടതി വേണമെന്ന്‌ അന്വേഷണ സംഘം സർക്കാരിന്‌ റിപ്പോർട്ട്  നൽകി. നിക്ഷേപകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ചിനോട് വിശദീകരണം തേടിയിരുന്നു .ഇതേ തുടർന്നാണ്‌ അന്വേഷണ സംഘം റിപ്പോർട്ട്  നൽകിയത്‌.നൂറോളം കേസ് നിലനിൽക്കുന്നതിനാൽ പ്രത്യേക കോടതി സ്‌ഥാപിക്കണമെന്നാണ് ആവശ്യം. കളക്‌ടറുടെ മേൽനോട്ടത്തിൽ ജില്ലാ ജഡ്‌ജി റാങ്കിലുള്ളവരെ നിയമിച്ചാവും പ്രത്യേക കോടതി സ്‌ഥാപിക്കുക. മഞ്ചേശ്വരം മുൻ എംഎൽഎ, എംസി കമറുദ്ദീനും പൂക്കോയ തങ്ങളും പ്രതിയായി വിവിധ കോടതികളിൽ 164 കേസുകളാണ് നിലവിലുള്ളത്.ഏഴ് പ്രതികളാണ് കേസിൽ. പത്തനംതിട്ട പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ബിയുഡിഎസ് നിയമ പ്രകാരം സ്വത്തുക്കൾ തിരിച്ചുപിടിച്ചിരുന്നു. ഇത് പോലെ ആസ്‌തികൾ പിടിച്ചെടുത്ത് തിരിച്ച് നൽകണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

Readers Comment

Add a Comment