Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് സമരം ചെയ്യുന്ന അഭിഭാഷകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇതിനു വേണ്ടി പുതിയ നിയമങ്ങൾ രൂപീകരിക്കുമെന്നും ബാർ കൗൺസിൽ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , എം ആർ ഷാ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചിനു മുന്നിൽ ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ മനൻ മിശ്ര അറിയിച്ചതാണ് ഇക്കാര്യം.

വിഷയം ചർച്ച ചെയ്യുന്നതിനു വേണ്ടി രാജ്യത്തെ എല്ലാ ബാർ കൗൺസിലുകളുടേയും ഒരു യോഗം സെപ്തംബർ നാലിന് വിളിച്ചുചേർത്തിട്ടുണ്ടെന്നും പുതിയ നിയമങ്ങൾ അടുത്ത മാസം തുടക്കത്തിൽ തന്നെ നിലവിൽ വരത്തക്ക വിധത്തിൽ തീരുമാനം എടുക്കുമെന്നും മനൻ മിശ്ര കോടതിയിൽ പറഞ്ഞു. സമരം ചെയ്യുന്ന അഭിഭാഷകർക്കെതിരെ മാത്രമല്ല സമരം ചെയ്യാൻ അവരെ പ്രകോപിപ്പിക്കുന്ന വിധത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവരെയും ശിക്ഷിക്കുന്ന വിധത്തിൽ നിയമം നിർമിക്കാനാണ് ശ്രമിക്കുന്നതെന്ന് മനൻ മിശ്ര പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെ മറയാക്കി അഭിഭാഷകർ അടിക്കടി സമരം ചെയ്യുന്നത് കാരണം കോടതി നടപടികൾ തടസപ്പെടുന്നുണ്ടെന്നും ഇത് രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കുന്നതിനു തുല്ല്യമാണെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Readers Comment

Add a Comment