Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള പാലോട് രവിക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫിസിനു മുന്നിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. പാലോട് രവി ബിജെപി അനുഭാവി ആണെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ചതാണോ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.

ഇതിനിടെ പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത് പരസ്യമായി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മത്സരിച്ച തന്നെ തോൽപ്പിക്കാൻ പാലോട് രവി ശ്രമിച്ചെന്ന് കെപിസിസിയുടെ അന്വേഷണ സമിതിക്ക് മുൻപാകെ പി.എസ്.പ്രശാന്ത് വ്യക്തമാക്കിയിരുന്നു. തന്നെ തോൽപ്പിക്കാൻ പാലോട് രവി രഹസ്യയോഗം ചേർന്നെന്നാണ് പ്രശാന്തിന്റെ ആരോപണം.

Readers Comment

Add a Comment