Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:19 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും നാലു ലക്ഷം രൂപ വിലവരുന്ന തേക്കുമര ഉരുപ്പിടികൾ കവർച്ച ചെയ്ത കേസിൽ സാക്ഷിമൊഴി നൽകിയ യുവാവിനെ തലയ്ക്കടിച്ചു കൊന്ന് കനാലിൽ തള്ളിയ കേസിലെ മുഖ്യ പ്രതി ചക്കരക്കൽ മിടാവിലോട് കൊല്ലറോത്ത് ഹൗസിൽ അബ്ദുൽ ഷുക്കൂറിനെ (43) ചക്കരക്കൽ പൊലിസ് പിടികൂടി. കണ്ണൂർ ഡി.വൈ.എസ്‌പി പി.പി സദാനന്ദന്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ചക്കരക്കല്ലിൽ കുട്ടി കുന്നുമ്മേൽ പ്രശാന്തിയിൽ പ്രജീഷിന്റെ (33) കൊലപാതക കേസിലെ മുഖ്യപ്രതിയായ അബ്ദുൽ ഷുക്കൂർ കൊല നടന്നതിനു ശേഷം ഒളിവിലായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ തലയിൽ പത്തോളം മുറിവുകളുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഈ കേസിൽ നാല് ദിവസം മുൻപ് ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്ത മുഴപ്പാല പള്ളിച്ചാൽ ഹൗസിലെ ചങ്ങംപൊയിൽ പ്രശാന്തിനെ (40) തലശേരി സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.അറസ്റ്റിലായ പ്രശാന്ത് ഷുക്കൂറിന്റെ നിർദ്ദേശപ്രകാരം മദ്യപിക്കാനായി പ്രജീഷിനെ വിളിച്ചു വരുത്തുകയും കുടിപ്പിച്ച്‌ അവശനാക്കിയതിനു ശേഷം ഷുക്കൂർ മരം മോഷണ കേസിൽ തങ്ങളെ ഒറ്റിയത് പ്രജീഷാണെന്ന് മനസിലാക്കിയതിനു ശേഷം ഇരുവരും ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നതിനു ശേഷം ചാക്കിൽ കെട്ടി ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി കനാലിൽ തള്ളുകയായിരുന്നു.

കേസിലെ മുഖ്യപ്രതിയായ മിടാവിലോട്ട് കൊല്ലറോത്ത് ഹൗസിൽ അബ്ദുൾ ഷുക്കൂർ(43), കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്നു. ഇയാൾ മംഗ്‌ളൂരിൽ ഒളിവിൽ കഴിഞ്ഞുവെന്നാണ് പൊലിസിന് ലഭിച്ച വിവരം രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്‌ച്ച രാത്രിയാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന.

Readers Comment

Add a Comment