Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Overcast Clouds
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലെ ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഹൈക്കമാൻഡ് ഇന്ന് അംഗീകാരം നൽകിയേക്കും. ചർച്ച പൂർത്തിയാക്കി, അന്തിമ പട്ടിക സോണിയാ ഗാന്ധിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനയെങ്കിലും ഛത്തീസ്ഗഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ചർച്ചകൾ നടന്നിരുന്നില്ല. അന്തിമ പട്ടികയിൽ മറ്റ് ഭേദഗതിയില്ലെങ്കിൽ പ്രഖ്യാപനം ഇന്നു തന്നെ നടന്നേക്കും.

കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്റണിയുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും പ്രഖ്യാപനം. മുതിർന്ന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമാണ് ഹൈക്കമാൻഡിന്റെ മുന്നിലുള്ളത്.ബിഹാറിൽ നാലു ദിവസത്തെ പര്യടനത്തിന് പോകുന്നതിനു മുന്നേ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ ഡി.സി.സി അധ്യക്ഷ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. എ.കെ.ആന്റണിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സോണിയ ഗാന്ധി ഒപ്പിടുന്നത്.

Readers Comment

Add a Comment