Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് രോഗ വ്യാപനം വീണ്ടും മൂർധന്യാവസ്ഥയിലെത്തിയ സമയത്ത് കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ നിയന്ത്രണത്തിൽ ഉള്ള ഓർത്തഡോക്സ് പഴയ സെമിനാരിയിൽ വീണ്ടും ക്ലാസുകൾ തുടങ്ങുവാൻ തീരുമാനമെടുത്തത് വിവാദത്തിൽ. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന ചട്ടം നിലനിൽക്കേയാണ് ഇത്തരത്തിലൊരു തീരുമാനമായി സഭ മുന്നോട്ടുപോകുന്നത്. സെമിനാരിയിലെ ഒന്നാം വർഷം മുതൽ നാലാം വർഷം വരെയുള്ള വിദ്യാർത്ഥികൾക്കാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ക്ലാസ് തുടങ്ങുന്നത്. ഒഗസ്റ്റ് 30മുതൽ ക്ലാസ് തുറക്കുന്നത് സംബന്ധിച്ച് സെമിനാരി പ്രിൻസിപ്പൽ ഫാ. ജോൺസ് എബ്രഹാം കോനാട്ട് സെമിനാരിവിദ്യാർത്ഥികൾക്കയച്ച കത്തിന്റെ പകർപ്പും ഐടുഐ ന്യൂസിന് ലഭിച്ചു.
ഓർത്തഡോക്സ് സഭാംഗമായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ആശിർവാദത്തോടെയാണ് ഈ തീരുമാനമെന്നാണ് . മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷനായിരുന്ന പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അന്തരിച്ച സമയത്തും ആരോഗ്യവകുപ്പ്മന്ത്രിയുടെ ഇടപെടലോടെ കൊവിഡ് ചട്ടങ്ങൾ കാറ്റിൽ പറത്തി ആൾക്കൂട്ടത്തിന് ബാവയുടെ ശവ സംസ്കാര ചടങ്ങുകൾക്ക് ഒത്തുകൂടാൻ അനുവാദം നൽകിയതും വിവാദമായിരുന്നു. സംസ്ഥാനം കൊവിഡ് പ്രതിരോധത്തിൽ ദേശീയ തലത്തിൽ നാണം കെട്ടുനിൽക്കുമ്പോഴാണ് വീണ്ടും ഇത്തരമൊരു നടപടിക്ക് വീണാ ജോർജ് കൂട്ടുനിൽക്കുന്നതെന്ന് സഭാ വിശ്വാസികൾ തന്നെ കുറ്റപ്പെടുത്തുന്നു.
അതിന് പിന്നാലെയാണ് വീണ്ടും വീണാ ജോർജ് സഭയുടെ അടുത്ത കൊവിഡ് വ്യാപന നടപടിയ്ക്ക് കുടപിടിക്കുന്നത്. ഓണം കഴിഞ്ഞുള്ള കോവിഡ് കണക്കുകൾ ആശങ്ക ഉയർത്തി TPR 20%ത്തിനടുത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കോട്ടയം നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് പ്രവർത്തിക്കുന്ന പഴയ സെമിനാരി തുറക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.
ഇത്രയും ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോൾ നിയമങ്ങൾ കാറ്റിൽ പറത്തി വെറും മത സ്ഥാപനത്തിന്റെ പഠന കേന്ദ്രം തുറക്കുവാൻ ഗവർണ്മെന്റ് അനുവാദം നൽകി എന്നതുതന്നെ ഗുരുതരമായ ചട്ട ലംഘനമാണെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഇത്തരം വിവേക ശൂന്യമായ പ്രവർത്തികളിലൂടെ വീണ്ടും വെട്ടിലാവാൻ പോകുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. കോട്ടയം ജില്ലാ കളക്ടർ അധ്യക്ഷനായുള്ള ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലും സ്ഥാപനങ്ങൾ തുറക്കരുതെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഇത്തരത്തിൽ അനുവാദമില്ലാതെയിരിക്കെയാണ് ഈ സ്ഥാപനം തുറക്കാൻ തീരുമാനമായിരിക്കുന്നതെന്നതാണ് വിരോധാഭാസം.സഭാംഗമായ ആരോഗ്യ മന്ത്രിയുടെ അനുവാദത്തോടുകൂടി തുറക്കുന്ന കോട്ടയം പഴയ സെമിനാരി ഒരു പക്ഷെ നാളെ കോവിഡിന്റെ മൂർധന്യ അവസ്ഥയിൽ അപകടകരമായ സ്ഥിതിയിലേക്ക് പോയേക്കാമെന്ന നിഗമനത്തിലാണ് വൈദിക വിദ്യാർഥികളുടെ മാതാപിതാക്കൾപോലും . രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ കോളേജുകളും, സ്കൂളുകളും തുറന്നുപ്രവർത്തിക്കുന്നില്ല.കൊവിഡ് മഹാമാരി ഏറ്റവും മൂർധന്യാവസ്ഥയിൽ എത്തി നിൽക്കുമ്പോൾ ഓർത്തഡോക്സ് സഭയുടെ തിയോളജിക്കൽ സെമിനാരിക്ക് പ്രവർത്തനാനുമതി നൽകിയാൽ നിരവധി സ്ഥാപനങ്ങളുള്ള മറ്റ് സഭകളും അവരുടെ സെമിനാരികളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നാൽ ഗവൺമെന്റിന് അത് നിഷേധിക്കാനാകുമോ.. ആരോഗ്യ വകുപ്പ് മന്ത്രിക്ക് സഭാ സ്നേഹം കാണിക്കാൻ വേണ്ടിയാണോ പാർട്ടി ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനം നൽകിയിരിക്കുന്നത് ?
32.82°C








