Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:05 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിസ്മയയുടെ മരണത്തില്‍ ജയിലിലായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. തുടര്‍ന്ന് കൊല്ലം സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഓണ്‍ലൈനായി നടന്ന വാദം കേള്‍ക്കലില്‍ ബി.എ. ആളൂരിനെ അഭിഭാഷകനായി വേണ്ടെന്ന് കിരണ്‍ കുമാര്‍ നിലപാടെടുത്തതാണ് അപ്രതീക്ഷിത രംഗങ്ങള്‍ക്ക് വഴിവെച്ചത്. പ്രതിയുടെ അഭിഭാഷകനായി പ്രതാപചന്ദ്രന്‍ ഹാജരാകുകയും ബി.എ. ആളൂരിനെ അഭിഭാഷക സ്ഥാനത്തു നിന്ന് പ്രതി ഒഴിവാക്കിയതായി കോടതിയെ അറിയിക്കുകയും ചെയ്തു.

ഇതുസംബന്ധിച്ച് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിച്ച പ്രതിഭാഗം അഭിഭാഷകന്‍ പുതിയ വക്കാലത്ത് സമര്‍പ്പിച്ചു. എന്നാല്‍, ബി.എ. ആളൂരും കിരണിനു വേണ്ടി ഓണ്‍ലൈനില്‍ ഹാജരായി. പ്രതി വേണ്ടെന്ന് പറഞ്ഞാലും താന്‍ പിന്മാറില്ലെന്ന് ആളൂര്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ജില്ല സെഷന്‍സ് ജഡ്ജി ജയകുമാര്‍ ജാമ്യാപേക്ഷ 31ന് വീണ്ടും പരിഗണിക്കുന്നതിലേക്ക് മാറ്റുകയായിരുന്നു.

Readers Comment

Add a Comment