Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:35 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നവകേരളം എന്ന ലക്ഷ്യവുമായി വമ്പൻ പദ്ധതികളുമായെത്തിയ സർക്കാറിന് കൊവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സാമ്പത്തിക നില തകർന്നത് പദ്ധതി നടത്തിപ്പിനെ സാരമായി ബാധിച്ചു. കഴിഞ്ഞ സർക്കാറിൻറെ കാലത്ത് നടപ്പാക്കിയ നൂറുദിന കർമപദ്ധതികൾ അതേരീതിയിൽ പിന്തുടർന്നായിരുന്നു ഇത്തവണയും തുടക്കം.

30 വകുപ്പുകളിലായി 141 പദ്ധതികളാണ് തീരുമാനിച്ചത്. എന്നാൽ പദ്ധതികൾക്കൊന്നും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നീ നാല് മിഷനുകളും, പ്രളയാനന്തരം തുടങ്ങിയ കേരള പുനനിർമാണവും ഒരു കുടക്കീഴിലാക്കിയാണ് പുതിയ സർക്കാരിൻറെ പദ്ധതിനിർവഹണം.നവകേരളം കർമപദ്ധതി-2 എന്ന് പേരിട്ട് ഏകീകൃത മിഷനാക്കിയെങ്കിലും പണമില്ലാത്തതിനാൽ ഇവയ്‌ക്കൊന്നും കാര്യമായി ജീവൻ വെച്ചിട്ടില്ല. കൊവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള വിപുലമായ പദ്ധതികളും നടപ്പിലാക്കാതെ പ്രഖ്യാപനമായി അവശേഷിക്കുകയാണ്.
തുടർ ഭരണമെന്ന ചരിത്ര നേട്ടവുമായി അധികാരത്തിലേറിയ രണ്ടാം പിണറായി സർക്കാർ നൂറ് ദിവസം പിന്നിടുന്നു. കൊവിഡ് വ്യാപനവും വിവാദങ്ങളുമായി കടുത്ത വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഈ നൂറ് ദിനങ്ങളും. വരാനിരിക്കുന്നത് വെല്ലുവിളികളുടേതാണെന്ന സൂചനയാണ് ലഭിക്കുന്നത്.കൊവിഡ് പ്രതിരോധത്തിലെ ലോക മാതൃക, ജനോപകാരപ്രദമായ പദ്ധതികൾ, കിറ്റ് വിതരണം തുടങ്ങിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം വട്ടവും അധികാരത്തിലെത്തിയ സർക്കാറിന് ഇപ്പോൾ കൊവിഡിൽ കൈപൊള്ളുകയാണ്. ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. പ്രതിരോധത്തിലെ പാളിച്ചകൾ ഉയർത്തി പ്രതിപക്ഷവും ബിജെപിയും സർക്കാറിനെതിരെ ഉയർത്തുന്നത് അതിരൂക്ഷ വിമർശനമാണ്.

Readers Comment

Add a Comment