Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:14 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തരിച്ച എംവി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവല്ലയിലെ മുത്തൂർ ജുമാ മസ്ജിദിൽ നടക്കും. നൗഷാദിന്റെ മൃതദേഹം അൽപസമയത്തിനകം ആശുപത്രിയിൽ നിന്ന് തിരുവല്ലയിലെ കുടുംബവീട്ടിലെത്തിക്കും. തിരുവല്ല എസ്.സി.എസ് സ്‌കൂളിൽ ഉച്ചയ്ക്ക് 1.30 മുതൽ പൊതുദർശനമുണ്ടാകും.ഇന്ന് രാവിലെയാണ് പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ എംവി നൗഷാദ് അന്തരിച്ചത്. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.  അപകടകരമായ നിലയില്‍ പ്രമേഹവും പ്രഷറും ഉയരുകയും ആന്തരികാവയവങ്ങളില്‍ വ്രണം ഉണ്ടാവുകയും ചെയ്തതോടെ ഒരുമാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ടാഴ്ച മുൻപാണ് ഭാര്യ ഷീബ ഹൃദയാഘാതം മൂലം മരിച്ചത്. വെന്‍റിലേറ്ററിൽ കിടന്നാണ് ഭാര്യയുടെ മൃതദേഹം അവസാനമായി കണ്ടത്. അമിതഭാരവും വണ്ണവും ഉണ്ടായിരുന്ന നൗഷാദ് വര്‍ഷങ്ങള്‍ക്കു മുൻപ് ശരീരഭാരം കുറയ്ക്കാന്‍ ചില ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ഇതിനുശേഷവും ഭാരവും വണ്ണവും കൂടിയതോടെ ശാരീരിക പ്രശ്നങ്ങള്‍ രൂക്ഷമായി. തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ നടത്തിവരികയായിരുന്നു.ആന്തരികാവയവങ്ങളില്‍ വ്രണമുണ്ടായതോടെയാണ് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. ചലച്ചിത്ര നിര്‍മാണത്തോടൊപ്പം പാചകരംഗത്തും നൗഷാദ് സജീവമായിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തുന്നുണ്ട്. ദുബായില്‍ ഉള്‍പ്പെടെ സിഗ്നേച്ചര്‍ റസ്റ്റോറന്‍റും നൗഷാദ് നടത്തിയിരുന്നു.

Readers Comment

Add a Comment