Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:04 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യ ഭാഷയിൽ അവഹേളിക്കുകയും നായ എന്ന് വിളിക്കുകയും ചെയ്ത സംഭവത്തിൽ പോക്സോ കേസ് പ്രതിയായ അമ്പിളി എന്ന വിഘ്‌നേശിനെതിരെ പോലീസിൽ പരാതി നൽകി യുവമോർച്ച. യുവമോർച്ച വടക്കാംചേരി നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് അഖിൽ പള്ളിമണ്ണയാണ് വടക്കാംചേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെയാണ് ഇയാൾ അസഭ്യം പറഞ്ഞ് അപമാനിച്ചിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ ഇയാൾ പോക്‌സോ കേസിൽ അറസ്റ്റിലായിരുന്നു. ഇപ്പോൾ ഇയാൾ ജാമ്യത്തിലാണെന്നാണ് കരുതുന്നത്. ടിക്‌ടോകിൽ ഇയാളുടെ വീഡിയോകൾ വൈറലായി നിരവധി ട്രോളുകളായിരുന്നു ഉണ്ടായിരുന്നത്. ടിക്‌ടോക് പരിചയം മുതലെടുത്തായിരുന്നു ഇയാൾ പെൺകുട്ടിയെ വളച്ചത്.

Readers Comment

Add a Comment