Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:44 pm
  • 20th April, 2024
  • Light Rain
35.82°C33.17°C
  • Humidity: 61 %
  • Wind: 3.43 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമപരമായി വിവാഹിതരായവർ തമ്മില്‍ ബലം ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതി. ജസ്റ്റിസ് ചന്ദ്രവംശി അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഭാര്യയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഭർത്താവിനെ വെറുതെ വിട്ടത്. 18 വയസിന് മുകളിലുള്ളതും നിയമപരമായി വിവാഹം കഴിച്ചതുമായ സ്ത്രീയുമായി ഭർത്താവിനുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.ഭർത്താവും ബന്ധുക്കളും സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നായിരുന്നു യുവതി ബെമെടാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. ഈ കേസിലാണ് സ്ത്രീധന പീഡനത്തിനൊപ്പം ബലാത്സംഗത്തിനും പൊലീസ് കേസെടുത്തത്. എന്നാല്‍ നിയമപരമായി വിവാഹം കഴിച്ച ഭാര്യയുമായുള്ള ( പതിനെട്ട് വയസിന് മുകളിലായിരിക്കണം) ലൈംഗിക ബന്ധം (ബലം ഉപയോഗിച്ചാണെങ്കില്‍ കൂടി) നിയമപരമാണെന്ന് ഛത്തീസ് ഗഡ് കോടതി പറഞ്ഞത്.അതേസമയം, ഭാര്യയുമായി ബലപ്രയോഗത്തിലൂടെയുള്ള ശാരീരിക ബന്ധം ക്രൂരമായ നടപടിയാണെന്നും വിവാഹ മോചനത്തിന് കാരണമാണെന്നും കേരള ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു.

Readers Comment

Add a Comment