Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലെ പുതിയ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരെ ഇന്നറിയാം.കോൺഗ്രസ് അധ്യക്ഷയുടെ അംഗീകാരത്തിന് സമർപ്പിച്ച പട്ടിക ഇന്ന് ഔദ്യോഗികമായ് പ്രഖ്യാപിക്കും.  ഇന്നലെ രാത്രിയോടെയാണ് പേരുകൾ സംബന്ധിച്ച അന്തിമധാരണയായത്. കോൺഗ്രസ് അധ്യക്ഷയുടെ അംഗീകാരത്തിന് സമർപ്പിച്ച പട്ടിക ഇന്ന് ഔദ്യോഗികമായ് പ്രഖ്യാപിക്കും.അർധരാത്രിവരെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഒറ്റപേരിലേക്ക്് പട്ടിക എത്തിയത്. പട്ടിക ഇനിയും തർക്കത്തിന്റെ പേരിൽ വൈകിക്കാൻ ആകില്ലെന്ന് ഹൈക്കമാൻഡ് കർശന നിലപാടെടുത്തു. ഗ്രൂപ്പുപരിഗണനകൾ വേണ്ടെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും അവസാനം ഒത്തുതിർപ്പ് വ്യവസ്ഥകളുടെ ഭാഗമായി ഗ്രൂപ്പുകളുടെ നിർദേശവും പരിഗണിക്കുകയായിരുന്നു,തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴ: കെ.പി. ശ്രീകുമാർ, കോട്ടയം: ഫിൽസൺ മാത്യൂസ്, ഇടുക്കി: എസ്. അശോകൻ, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂർ: ജോസ് വള്ളൂർ, പാലക്കാട്: എ. തങ്കപ്പൻ, മലപ്പുറം: വി.എസ്.ജോയ്, കോഴിക്കോട്: കെ. പ്രവീൺകുമാർ, വയനാട്: എൻ.ഡി. അപ്പച്ചൻ, കണ്ണൂർ: മാർട്ടിൻ ജോർജ്, കാസർകോട്: പി.കെ. ഫൈസൽ എന്നിങ്ങനെയാണ് പുതിയ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരെ പ്രഖ്യാപിക്കുക. .

Readers Comment

Add a Comment