Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് വ്യാപനത്തിന് കാരണം വീടുകളെന്ന് ആരോഗ്യമന്ത്രി. സംസ്ഥാനത്ത് 35 ശതമാനത്തോളം പേർക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വീട്ടിൽ ഒരാൾക്ക് കോവിഡ് വന്നാൽ ആ വീട്ടിലെ എല്ലാവർക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റൈനിൽ കഴിയാവൂ. അല്ലാത്തവർക്ക് ഇപ്പോഴും ഡി.സി.സി.കൾ ലഭ്യമാണെന്നും മന്ത്രി പറയുന്നു.ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഓണാഘോഷങ്ങൾക്ക് നൽകിയ ഇളവുകൾ കേരളത്തെ വലിയൊരു ദുരന്തമുഖത്തേക്കാണ് നയിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ടെസ്റ്റുകൾ കുറച്ചിട്ടും കുറയാത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അതിന്റെ തെളിവായിട്ടാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
31.82°C








