Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗുരുഗ്രാം മലങ്കര രൂപതാധ്യക്ഷൻ ജേക്കബ് മാർ ബർണബാസ്(60) കാലം ചെയ്തു. സഭയുടെ ബാഹ്യകേരള മിഷൻ ബിഷപ്പായി 2007ൽ ചുമതലയേറ്റു. 2015ൽ ഗുരുഗ്രാം രൂപതാധ്യക്ഷനായി സ്ഥാനമേറ്റ ഡോ. ജേക്കബ് മാർ ബർണബാസ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രചോദന സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കോവിഡ് കാലത്ത് ഉൾപ്പെടെ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി. തെരുവിൽ കഴിയുന്നവർക്ക് ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയും 2010 മുതൽ ഡോ. ജേക്കബ് മാർ ബർണബാസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

Readers Comment

Add a Comment