Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള – തമിഴ്‌നാട് തീരത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് ഐബി റിപ്പോർട്ട്. താലിബാന്റെ വരവോടെ അഫ്ഗാനിൽ നിന്നും ഇന്ത്യൻ സമുദ്രമേഖല വഴിയുള്ള ലഹരിക്കടത്ത് കൂടി. ലഹരിക്കൊപ്പം ആയുധങ്ങളും തീരങ്ങളിലേക്ക് കടത്താനിടയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

മത്സ്യത്തൊഴിലാളികൾക്കിടയിലെ ഇതരസംസ്ഥാനക്കാരെ നിരീക്ഷിച്ചുവരികയാണ്. ചില മത്സ്യബന്ധന ബോട്ടുകൾ ഇറാൻ തീരം വരെ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അസാധാരണമാണെന്ന് ഐബി റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ബോട്ടുകൾ തിരികെയെത്തുമ്പോൾ വിശദ പരിശോധന വേണമെന്നും മത്സ്യബന്ധനത്തിന് പോകുന്നവർ തന്നെയാണോ മടങ്ങിയെത്തുന്നതെന്ന കാര്യത്തിലും ശ്രദ്ധ വേണമെന്നും ഐബി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.തെക്കേയിന്ത്യൻ തീരങ്ങളിൽ ലഹരി/ആയുധ കള്ളക്കടത്തിന് ചുക്കാൻ പിടിക്കുന്നത് മുൻ എൽടിടിഇ പ്രവർത്തകരാണ്. കൊച്ചിയിൽ അറസ്റ്റിലായ ശ്രീലങ്കൻ പൗരൻ സുരേഷ് രാജിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് എൻഐഎയും അറിയിച്ചു.

Readers Comment

Add a Comment