Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ്‌ വാക്‌സിൻറെ രണ്ടാം ഡോസ്‌ നൽകുന്നതിന് 84 ദിവസം ഇടവേള എന്തിനെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി.രണ്ടാം ഡോസ്‌ നേരത്തേ എടുത്താൽ വാക്‌സിൻറെ കാര്യക്ഷമതയെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. അതോ വാക്‌സിൻറെ ലഭ്യതയാണോ 84 ദിവസം ഇടവേള നിശ്ചയിക്കാൻ കാരണമെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.ഒന്നാം ഡോസ്‌ പൂർത്തിയാക്കിയ ജീവനക്കാർക്ക് രണ്ടാം ഡോസ്‌ വാക്‌സിൻ നൽകാൻ അനുമതി ആവശ്യപ്പെട്ട് കിറ്റെക്‌സ് ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിലാണ് കോടതി പരാമർശം.സ്വന്തമായി വാക്‌സിൻ എടുക്കുന്നവർക്ക് രണ്ട് ഡോസുകൾക്കിടയിലെ ഇടവേളയുടെ കാര്യത്തിൽ കേന്ദ്രം നിലപാട്‌ അറിയിക്കണമെന്നും ഹർക്കാർ ആവശ്യപ്പെട്ടു.

പന്ത്രണ്ടായിരത്തോളം വരുന്ന ജീവനക്കാർക്ക് ആദ്യ ഡോസ്‌ വാക്‌സിൻ നൽകിയിരുന്നു. 95 ലക്ഷം രൂപ മുടക്കി ജീവനക്കാർക്ക് ആവശ്യമായ രണ്ടാം ഡോസ്‌ വാക്‌സിനും വാങ്ങിവച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ 84 ദിവസത്തെ ഇടവേളയെന്നതിൽ ഇളവ്‌ നൽകണമെന്നും വേഗത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ അനുമതി നൽകണമെന്നും കിറ്റെക്‌സ്‌ ഗ്രൂപ്പ് കോടതിയിൽ ആവശ്യപ്പെട്ടു.

Readers Comment

Add a Comment