Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണനയ്‌ക്കെതിരെ സിവിൽ സ്റ്റേഷനിലേക്ക് എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, സെക്രട്ടറി വി.എ.അബ്ദുൽ വഹാബ് ഉൾപ്പടെ പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തു നീക്കി.

ചൊവ്വാഴ്ച രാവിലെ 11.30ന് കലക്ടറുടെ വസതിക്കു മുന്നിൽ നിന്നാരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ കവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. ചിലർ ബാരിക്കേഡിനു മുകളിൽ കയറിനിന്ന് കൊടിവീശി മുദ്രാവാക്യം വിളിച്ചു. പ്രവർത്തകർക്കു നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.പിന്നാലെ നടന്ന യോഗം പി.കെ.നവാസ് ഉദ്ഘാടനം ചെയ്തു. ഹരിത നേതാക്കൾ ഉൾപ്പടെ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗം അവസാനിച്ച ശേഷമാണ് വീണ്ടും സംഘർഷമുണ്ടായത്.

Readers Comment

Add a Comment