Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:35 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാൽ നൂറ്റാണ്ടിലേറെ സേവനം പൂർത്തിയാക്കിയ അഞ്ച് വനിതാ ഓഫീസർമാർക്ക് കേണൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം. 26 വർഷം സേവനം പൂർത്തിയാക്കിയ അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.

കോർ ഓഫ് സിഗ്‌നൽസിൽ നിന്നുള്ള ലെഫ്റ്റനന്റ് കേണൽ സംഗീത സർദാന, ഇഎംഇ കോറിൽ നിന്നുള്ള ലെഫ്റ്റനന്റ് കേണൽ സോമിയ ആനന്ദ്, ലെഫ്റ്റനന്റ് കേണൽ നവനീത് ദുഗൽ, കോർ ഓഫ് എഞ്ചിനിയേഴ്‌സിൽ നിന്നുമുള്ള ലെഫ്റ്റനന്റ് കേണൽ റിനു ഖന്ന, ലെഫ്റ്റനന്റ് കേണൽ റിച്ച സാഗർ എന്നിവർക്കാണ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചത്.കോർ ഓഫ് സിഗ്‌നൽസ്, കോർ ഓഫ് ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്‌സ് (ഇ.എം.ഇ), കോർ ഓഫ് എൻജിനിയേഴ്‌സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണൽ പദവി നൽകുന്നത് ഇതാദ്യമാണ്.

Readers Comment

Add a Comment