Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പ്രതി അലൻ ശുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എയുടെ ഹർജിയും മുഖ്യപ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് താഹ ഫസൽ സുപ്രീം കോടതിയെ സമീപിച്ചത്. കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി അലൻ ശുഐബിന് അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിലാണ് എൻ ഐ എ.സുപ്രീം കോടതിയെ സമീപിച്ചത്.
29.82°C








