Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:10 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിൻ്റെ അടിയന്തര യോഗം ഇന്ന്. പ്രതിദിന കൊവിഡ് കേസുകളിൽ വലിയ വർധനവ് ഭയക്കുന്നതിനൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കം കൂടി ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്.

ഓണക്കാലത്തെ ആൾത്തിരക്കിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത നാല് ആഴ്‌ച അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം. ഡെൽറ്റ വൈറസ് ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് എല്ലാവർക്കും നിർദേശം നൽകിയിരുന്നെങ്കിലും പലയിടങ്ങളിലും ആൾത്തിരക്കുണ്ടാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതേസമയം, രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. മുതിർന്നവരെ പോലെ തന്നെ കുട്ടികളെയും മൂന്നാം തരംഗം ബാധിക്കുമെന്നും ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Readers Comment

Add a Comment