Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗർഭിണിയുടെ മരണകാരണം വാക്‌സിനേഷൻ മൂലമെന്ന് അധികൃതർ. പാലായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണമാണ് വാക്‌സിനേഷൻ മൂലമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിൽ ബന്ധുക്കൾ  ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ മരണകാരണം കോവിഡ് വാക്സിനേഷൻ മൂലമാണെന്ന് ആശുപത്രി നൽകിയ ഡെത്ത് സർട്ടിഫിക്കറ്റിൽ പറയുന്നുണ്ട്.ഓഗസ്റ്റ് ആറാം തീയതിയാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത്. അന്ന് രാവിലെയാണ് മഹിമ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതും. സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചത് അനുസരിച്ചാണ് വാക്സിൻ സ്വീകരിച്ചതെന്ന് മഹിമയുടെ ബന്ധുക്കൾ പറയുന്നു.

തുടർന്ന് ഓഗസ്റ്റ് 11 മുതൽ മഹിമയെ പല ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നു. തലവേദന ആയിരുന്നു പ്രധാന പ്രശ്നമെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് വീണ്ടും പാലായിലെ ആശുപത്രിയിൽ എത്തി പരിശോധന നടത്തി. ആദ്യം കണ്ട ഗൈനക്കോളജിസ്റ്റ് അവധിയായിരുന്നതിനാൽ മറ്റൊരു ഡോക്ടറെ ആണ് കണ്ടത്. എന്നാൽ ഗ്യാസിനുള്ള മരുന്ന് നൽകി മടക്കി അയക്കുകയാണ് ചെയ്തത്. 14 ന് വീണ്ടും എത്തി പരിശോധനകൾ നടത്തി. ന്യൂറോളജി വിഭാഗത്തിൽ അടക്കം പരിശോധന നടന്നു. എന്നാൽ ഡോളോയുടെ ഇഞ്ചക്ഷൻ എടുത്ത ശേഷം മടക്കി വിടുകയാണ് ചെയ്തത് എന്നാണ് ബന്ധുക്കൾ പറയുന്നു. 15ന് തലവേദന രൂക്ഷമായതോടെ ആശുപത്രിയിലെത്തി അഡ്മിറ്റ് ചെയ്തു.ആശുപത്രിയിലെത്തി അരമണിക്കൂറിന് ശേഷം ബോധം പൂർണമായി നഷ്ടപ്പെട്ടു. സ്ഥിതി കൂടുതൽ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനുശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ആശുപത്രി നൽകിയ ഡെത്ത് സർട്ടിഫിക്കറ്റിൽ തലച്ചോറിലെ രക്തസ്രാവം കൂടാതെ കോവിഡ് വാക്സിനേഷൻ എടുത്തതിലെ പാർശ്വഫലങ്ങൾ മരണത്തിന് കാരണമായിട്ടുണ്ടാകാം എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ആശുപത്രിയുടെ ചികിത്സയിൽ തൃപ്തിയില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകിയിരിക്കുന്നത്.

Readers Comment

Add a Comment