Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:21 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ.എസ്.ആർ.ടി.സി ബസ്സിൽ ഉപേക്ഷിച്ച നിലയിൽ എയർഗണും, എയർ പിസ്റ്റലും കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട ബാഗിലെ പാസ്പോർട്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആര്യനാട് ഭാഗത്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോർട്ട് എന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട കരാറുകൾ ആണ് ബാഗിൽ ഉൾപ്പെട്ടതെന്നും വിവരമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ആര്യനാട് പൊലീസുമായി സഹകരിച്ചാണ് അന്വഷണം.

എയർ ഗൺ, എയർ പിസ്റ്റൽ, പാസ്പോർട്ട് തുടങ്ങി വിവിധ രേഖകൾ അടങ്ങിയതായിരുന്നു ബാഗ്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസിൽ നിന്നാണ് ബാഗ് ലഭിച്ചത്. 17 യാത്രക്കാർ ഉണ്ടായിരുന്ന ബസ് കിളിമാനൂർ എത്തുന്നതിന് മുൻപ് അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു. തുടർന്ന് ബസിനുള്ളിൽ കണ്ടക്ടർ നടത്തിയ പരിശോധനയിലാണ് ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബാഗ് കിളിമാനൂർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആര്യനാട് ഭാഗത്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്

Readers Comment

Add a Comment