Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗൺ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയിൽ നിയന്ത്രങ്ങൾ പാലിച്ച് കടകൾക്ക് ഇന്നും പ്രവർത്തനാനുമതിയുണ്ട്. ഓണത്തിരക്ക് കോവിഡ് വ്യാപനത്തിന് വഴിവെയ്ക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ നിയന്ത്രങ്ങൾ വേണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അടുത്ത ഞായറാഴ്ച സമ്ബൂർണ്ണ ലോക്ഡൗൺ ആയിരിക്കും.
മാളുകൾ അടക്കമുള്ളവ ബുധനാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തുറന്നിരുന്നു. ഓണത്തിരക്ക് മുൻകൂട്ടി കണ്ടാണ് സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ നൽകാൻ നേരത്തെ തീരുമാനമെടുത്തത്. കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകൾ തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാമെന്നായിരുന്നു നിർദേശം. രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപതു മണി വരെ വരെയായിരുന്നു പ്രവർത്തനാനുമതി.
28.82°C








