Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പിണറായി സർക്കാരിന്റെ ഓണക്കിറ്റിൽ വിതരണം ചെയ്യുന്ന ഏലക്കക്ക് ഗുണമേന്മ ഇല്ലെന്ന് പരിശോധന റിപ്പോർട്ട്. സിവിൽ സപ്ലൈസ് കോർപറേഷൻറെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിൽ (സി.എഫ്.ആർ.ഡി) നടത്തിയ പരിശോധനയിലാണ് ഏലക്ക ഗുണമേന്മ ഇല്ലാത്തതാണെന്ന് കണ്ടെത്തിയത്.സി.എഫ്.ആർ.ഡി-എച്ച്-21-ആർ. 0036 നമ്പർ റിപ്പോർട്ട് പ്രകാരം ജില്ലയിൽ നിന്ന് എടുത്ത സാമ്പിൾ പരിശോധനയിലാണ് ഗുണനിലവാരം ഇല്ലാത്തതെന്ന് കണ്ടത്തിയത്. 20 ഗ്രാം ഏലക്കയാണ് ഒരുകിറ്റിൽ പായസത്തിനായി ചേർത്തിരിക്കുന്നത്. ഗുണനിലവാരം ഇല്ലെന്ന് റിപ്പോർട്ട് ചെയ്ത ഏലക്ക തന്നെയാണ് ജില്ലയിലെ കിറ്റുകളിൽ നൽകിയത്. ഏലക്ക കിട്ടാത്ത സാഹചര്യം ഉണ്ടാവുമെന്ന വാദം നിരത്തിയാണ് തിരിച്ചു കൊടുക്കാതിരുന്നത്.
ഗുണനിലവാര പരിശോധകൻ ഡിപ്പോകളിലെ നോൺ മാവേലി സ്റ്റോക്ക് കസ്റ്റോഡിയൻമാർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തുടർ നടപടികൾ ഉണ്ടായില്ല. ഏലക്ക ഒന്നാം തരത്തിന് പകരം മൂന്നാം തരമാണ് വിതരണം ചെയ്തതെന്നാണ് റിപ്പോർട്ട്.
30.82°C








