Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:21 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ട് ദിവസത്തിനുള്ളിൽ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. ഒൻപത് ജില്ലകളിൽ ഐ ഗ്രൂപ്പ് പ്രതിനിധികൾ അധ്യക്ഷന്മാരാകും. എ ഗ്രൂപ്പിന് അഞ്ച് പ്രസിഡന്റുമാരെയാണ് ലഭിക്കുക. അതേസമയം വനിതാ ഡിസിസി പ്രസിഡന്റുമാർ പട്ടികയിലില്ല.

പട്ടികയിൽ ഗ്രൂപ്പ് മാനദണ്ഡമായില്ലെന്നും മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയതെന്നും നേതൃത്വം വ്യക്തമാക്കി. എന്നാൽ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചവർക്കാണ് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാൻ പോകുന്നത്. അതേസമയം തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ഈ ജില്ലകളൊഴിച്ച് മറ്റിടങ്ങളിൽ പേരുകൾക്ക് അന്തിമ തീരുമാനമായി.പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിൽ, ആലപ്പുഴയിൽ ബാബു പ്രസാദ്, ഇടുക്കിയിൽ സി.പി മാത്യു, എറണാകുളത്ത് മുഹമ്മദ് ഷിയാസ്, തൃശൂരിൽ ജോസ് വള്ളൂർ, പാലക്കാട് എ തങ്കപ്പൻ, കോഴിക്കോട് പ്രവീൺ കുമാർ, വയനാട് കെ കെ എബ്രഹാം, കാസർഗോഡ് ഖാദർ മങ്ങാട് എന്നിവരാണ് പട്ടികയിലുള്ളത്.

 

 

Readers Comment

Add a Comment