Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:37 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിൽക്കുമ്പോൾ മാസ്‌ക് വെക്കണമെന്ന് നിർദ്ദേശിച്ച  എ.എസ്.ഐയെ മർദിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി സുഹൈലാണ് പിടിയിലായത്. വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിൽക്കുമ്പോൾ മാസ്‌ക് വെക്കണമെന്ന് നിർദ്ദേശിച്ചതിനാണ് സുഹൈൽ എ.എസ്.ഐയെ മർദിച്ചത്. മർദ്ദനമേറ്റ മരട് എ.എസ്.ഐ. കെ.പി. സത്യനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വിട്ടയച്ചു.മാസ്‌ക് വെക്കാത്തത് എന്ത് കൊണ്ടായിരുന്നു എന്ന് ചോദിച്ച എ.എസ്.ഐയ്ക്ക് നേരെ പ്രതി സുഹൈൽ പ്രകോപനപരമായി അടുക്കുകയായിരുന്നു. എ.എസ്.ഐയുടെ മുഖത്തേറ്റ മർദനത്തിൽ കണ്ണട ഒടിഞ്ഞ് കണ്ണിൽ കയറി. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കൊച്ചിയിൽ കൂളർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതി. വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.

 

Readers Comment

Add a Comment