Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയിൽ എട്ടു തവണ ഭർത്താവ് തന്നെ നിർബന്ധിച്ച്‌ ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചതായി 40കാരിയുടെ പരാതി. ചികിത്സയുടെ ഭാഗമായി 1500ലധികം തവണ തനിക്ക് സ്റ്റിറോയിഡ് കുത്തിവെച്ചതായും പരാതിയിൽ പറയുന്നു. മുംബൈയിൽ വിഐപി ഏരിയയായ ദാദറിലെ താമസക്കാരിയാണ് പരാതിക്കാരിയായ 40കാരി . തന്നെ നിർബന്ധിച്ച് എട്ടു തവണ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും ഇവർ പരാതിയിൽ പറയുന്നു.  യുവതിയുടെ അച്ഛൻ മുൻ ജഡ്ജിയാണ്. 2007ലായിരുന്നു വിവാഹം. ഉന്നത വിദ്യാഭ്യാസവും സമൂഹത്തിൽ വലിയ പേരുമുള്ള കുടുംബത്തിലേക്കാണ് 40കാരിയെ കല്യാണം കഴിപ്പിച്ച് കൊടുത്തത്. യുവതിയുടെ ഭർത്താവും അമ്മായിയമ്മയും അഭിഭാഷകരാണ് എന്നും പരാതിയിൽ പറയുന്നു.

കല്യാണം കഴിഞ്ഞ് ഏതാനും വർഷങ്ങൾ കഴിഞ്ഞത് മുതൽ തന്നെ ഭർത്താവ് പീഡിപ്പിക്കാൻ തുടങ്ങിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഒരു ആൺകുഞ്ഞിനെ വേണം എന്ന് പറഞ്ഞായിരുന്നു മർദ്ദനം. കുടുംബത്തെയും കുടുംബ സ്വത്തുക്കളെയും സംരക്ഷിക്കാൻ ആൺ സന്തതി വേണമെന്ന് പറഞ്ഞ് തന്നെ നിർബന്ധിച്ച് എട്ടു തവണ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതായി പരാതിയിൽ പറയുന്നു.2009ൽ പെൺകുഞ്ഞിന് ജന്മം നൽകി. 2011ൽ വീണ്ടും ഗർഭിണിയായിരിക്കേ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി. പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞതോടെ നിർബന്ധിച്ച്‌ ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചു. ഇതിന് പിന്നാലെ മുംബൈയിൽ ചികിത്സ ആരംഭിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ബാങ്കോക്കിലും മറ്റും കൊണ്ടുപോയാണ് ചികിത്സിച്ചത്. ഗർഭം ധരിക്കുന്നതിന് മുൻപ് ഭ്രൂണം ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയുന്നതിന് ചികിത്സയും ശസ്ത്രക്രിയയും നടത്തിയതായും പരാതിയിൽ പറയുന്നു. ഇതിന്റെ ഭാഗമായി 1500 തവണ തനിക്ക് സ്റ്റിറോയിഡ് കുത്തിവെച്ചതായും പരാതിയിൽ പറയുന്നു.

Readers Comment

Add a Comment