Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അഫ്ഗാനിൽ സ്ത്രീകൾക്ക് ബുർഖ നിയമപരമായി നിർബന്ധമാക്കില്ലെന്ന് സൂചന നൽകി താലിബാൻ. അതേസമയം തലമറയുന്ന ഹിജാബ് നിർബന്ധമാക്കിയേക്കുമെന്നും കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ബ്രിട്ടനിലെ സ്‌കൈ ന്യൂസിനോട് പറഞ്ഞു. താലിബാന് സ്വീകാര്യമാകുന്ന ഹിജാബ് ഏതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
1996ൽ ആദ്യം താലിബാൻ അധികാരത്തിലേറുമ്പോൾ സ്ത്രീകൾ പുറത്തിറങ്ങാൻ ബുർഖ നിർബന്ധമായിരുന്നു. ശരീരവും മുഖവും മറയ്ക്കുന്ന വസ്ത്രധാരണ രീതിയാണ് ബുർഖ. സ്ത്രീകളുടെ വിദ്യാഭ്യാസ വിഷയത്തിലും താലിബാൻ നിലപാട് വ്യക്തമാക്കി. പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി വരെ സ്ത്രീകൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്നും താലിബാൻ വക്താവ് പറഞ്ഞു. മോസ്‌കോ കോൺഫറൻസിലും ദോഹ കോൺഫറൻസിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം കാബൂളിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്ത്രീൾക്ക് ഇസ്ലാം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും ഉറപ്പ് നൽകുമെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക നിയമങ്ങൾക്കുള്ളിൽ നിന്ന് രാജ്യത്തെ എല്ലാ സ്ത്രീകൾക്കും ജീവിക്കാമെന്നായിരുന്നു താലിബാന്റെ ഉറപ്പ്.
താലിബാന്റെ ആദ്യ ഭരണകാലഘട്ടങ്ങളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ചിരുന്നു. പുരുഷ ബന്ധുവിന്റെ കൂടെ പുറത്തിറങ്ങനല്ലാതെ അനുവാദമുണ്ടായിരുന്നില്ല. നിയമം ലംഘിക്കുന്നവരെ കടുത്ത ശിക്ഷക്കും വിധേയമാക്കിയിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചപ്പോൾ സ്ത്രീകളുടെ കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെട്ടിരുന്നു.
28.82°C








