Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ കലശലായ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പാനിപ്പത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെ നീരജ് ചോപ്രക്ക് പനി വർധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

പാനിപ്പത്തിലെ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നീരജ് വേദിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിൽ നിന്ന് ആരംഭിച്ച കാർ റാലിയിൽ പങ്കെടുത്ത് ആറു മണിക്കൂർ കൊണ്ടാണ് നീരജ് പാനിപ്പത്തിലെത്തിയത്.പാനിപ്പത്തിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് നീരജിന്റെ ജന്മനാട്. കുറച്ച് ദിവസങ്ങൾക്കു മുമ്പുതന്നെ നീരജിന് പനി ഉണ്ടായിരുന്നെങ്കിലും കോവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് ഞായറാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു.

Readers Comment

Add a Comment