Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:25 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 രവിപിള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച കാരുണ്യസ്പർശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ എട്ടുപേർക്ക് ധനസഹായം കൈമാറി. രവിപിള്ള ഫൗണ്ടേഷന്റെയും ആർ.പി. ഗ്രൂപ്പിന്റെയും ചെയർമാൻ ഡോ. ബി.രവിപിള്ളയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.15,000 പേർക്ക് ഈമാസം സഹായം നൽകുമെന്നും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ബാക്കിയുള്ളവർക്കുകൂടി ധനസഹായം വിതരണം ചെയ്യുമെന്നും ഡോ. രവിപിള്ള പറഞ്ഞു. ധനലക്ഷ്മി ബാങ്ക് വഴിയാണ് ധനസഹായം വിതരണംചെയ്യുന്നത്

നോർക്ക നിർദേശിച്ച രണ്ടുപേർക്കും ആർ.പി.ഫൗണ്ടേഷൻ തിരഞ്ഞെടുത്ത ആറുപേർക്കുമാണ് വിതരണോദ്ഘാടനത്തിന്റെ ഭാഗമായി സഹായം നൽകിയത്. 15 കോടിയുടെ സഹായമാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചതെങ്കിലും പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചതിനാൽ 17 കോടി വിതരണം ചെയ്യാനാണ് തീരുമാനം.

Readers Comment

Add a Comment