Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ക്രൈസ്തവരെ പൊതു സമൂഹത്തിന് മുന്നിൽ നാണം കെടുത്തുന്ന , സഭയേയും വിശ്വാസികളേയും വഞ്ചിച്ച ഭൂമി കള്ളൻ ആലഞ്ചേരി രാജി വയ്ക്കുക, കള്ളന് കഞ്ഞി വയ്ക്കുന്ന , കളങ്കിതരായ സിനഡ് അംഗങ്ങളെ ചവിട്ടി പുറത്താക്കുക എന്ന ആവശ്യവുമായി അല്മായ മുന്നേറ്റത്തിന്റെ ആഭിമുഖ്യത്തിൽ സമര പ്രക്ഷോഭങ്ങൾക്കു തുടക്കമായി.
കർദിനാൾ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധി പറഞ്ഞിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ സീറോമലബാർ സിനഡ് അധ്യക്ഷസ്ഥാനത്തു നിന്ന് കർദിനാൾ ആലഞ്ചേരിയെ സിനഡ് തന്നെ നേതൃത്വം എടുത്തു പുറത്താക്കണമെന്ന് അല്മായ മുന്നേറ്റം അതിരൂപത സമിതി ആവശ്യപ്പെട്ടു.
സീറോ മലബാർ സിനഡിന്റെ അജണ്ടയിൽ റെസ്റ്റിട്യൂഷൻ നടപ്പിലാക്കുക, ഭൂമികുംഭകോണം സംബന്ധിച്ചു കെപിഎംജി റിപ്പോർട്ട്, കർദിനാൾ ആലഞ്ചേരി നടത്തിയ നിയമവിരുദ്ധമായ കള്ളപ്പണഇടപാടുകൾക്ക് ഇൻകംടാക്സ് അടക്കാൻ ആവശ്യപ്പെട്ട പിഴ തുക, ഭൂമി വില്പനക്ക് നേതൃത്വം നൽകിയവർ തന്നെ അടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു അല്മായ മുന്നേറ്റം എറണാകുളം അതിരൂപത കൗൺസിൽ മൗണ്ട് സെന്റ് തോമസിന് മുന്നിൽ പ്രധിഷേധം സംഘടിപ്പിച്ചിരുന്നു.വരും ദിവസങ്ങളിൽ ഈ സമരം ഇടവക, ഫൊറോന കേന്ദ്രങ്ങളിലും മൗണ്ട് സെന്റ് തോമസിന് മുന്നിലും തുടരുമെന്ന് അല്മായ മുന്നേറ്റം അറിയിച്ചു.
ഇതിനിടെ കർദിനാൾ ജോർജ് ആലഞ്ചേരി പിതാവ് ഭൂമിയിടപാടു കേസുകളിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സിനഡ് ഗൗരവമായി പരിഗണിക്കണമെന്നും അതു സീറോമലബാർ സഭയിലും കത്തോലിക്കാ സഭയിലും ദൂരവ്യാപകമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അതിന്റെ പേരിൽ എറണാകുളം അതിരൂപതയ്ക്ക് വന്നിരിക്കുന്ന ഇൻകം ടാക്സ് പിഴ അതിരൂപതയിൽ നിന്നും അടയ്ക്കാൻ വൈദികർ സമ്മതിക്കില്ലെന്നും അതിരൂപതാ സംരക്ഷണസമിതി യോഗം പ്രസ്താവിച്ചു. സുതാര്യമല്ലാതെയും അധാർമികമായും അതിരൂപതാ ട്രസ്റ്റിന്റെ പേരിൽ നടത്തിയ ഇടപാടുകളിൽ വന്ന നഷ്ടം അതിന് ഉത്തരവാദികളായവരിൽ നിന്ന് ഇടാക്കണമെന്നും യോഗം വിലയിരുത്തി. ഭദ്രാസന ഫീസ് ഇനത്തിൽ ഇടവകകളിൽ നിന്നും നല്കുന്ന തുകയിൽ നിന്നും പണമെടുക്കാൻ സാധിക്കുകയില്ല എന്ന തീരുമാനം ഈ ദിവസങ്ങളിൽ അതിരൂപതയിലെ അല്മായർ ഇടവകകൾ തോറും എടുക്കുമെന്നും അതിരൂപതാ സംരക്ഷണ സമിതി പ്രസ്താവനയിലൂടെ അറിയിച്ചു. നാഭിമുഖ കുർബാന ഇപ്പോൾ ചൊല്ലിക്കൊണ്ടിരിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത, തൃശ്ശൂർ അതിരൂപത, ഇരങ്ങിലാക്കുട രൂപത തുടങ്ങി മറ്റു പല രൂപതകളിൽ നിന്നും നൂറുകണക്കിന് വൈദികരും ആയിരക്കണക്കിന് അല്ലായരും ജനാഭിമുഖ കുർബാന നിലനിർത്താൻ ആവശ്യപ്പെട്ട് റോമിലേക്കും എല്ലാ സിനഡ് പിതാക്കന്മാർക്കും ഇതിനകം നിവേദനം കൊടുത്തിട്ടുണ്ട്. അതതു രൂപതകളിലെ മെത്രാന്മാരോട് വിശ്വാസികളോടും വൈദികരോടും ആലോചിക്കാതെ സിനഡ് പിതാക്കന്മാർ ഏകപക്ഷീയമായി മറിച്ചൊരു തീരുമാനമെടുത്താൽ അത് അനുസരിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന കാര്യവും സിനഡിൽ പറയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫാ. സെബാസ്റ്റ്യൻ തളിയന്റെ അദ്ധ്യക്ഷതയിൽ കൂടിയ അതിരൂപതാ സംരക്ഷണസമിതി യോഗം പ്രസ്താവിച്ചു.
28.82°C








